കുവൈറ്റിൽ ആപ്പിൾ പേ സേവനം നാളെ മുതൽ

കുവൈറ്റിൽ ആപ്പിൾ പേ സേവനം നാളെ മുതൽ ഔദ്യോഗികമായി നിലവിൽ വരും. ഐഫോൺ, ആപ്പിൾ വാച്ചുകൾ എന്നിവ വഴി പണമടയ്ക്കാം എന്നതിനോടൊപ്പം, ക്രെഡിറ്റ് കാർഡ് കൈവശം വയ്‌ക്കേണ്ടതില്ലെന്ന സൗകര്യവും ഉപഭോക്താവിനു ലഭിക്കുമെന്ന് അധികൃധർ വ്യക്തമാക്കി. ധനമന്ത്രാലയ വൃത്തങ്ങളാണ് ഇക്കാര്യം അറിയിച്ചിരിക്കുന്നത്.
ധന മന്ത്രാലയം നിഷ്കർഷിച്ച മുഴുവൻ നിബന്ധനകളും സേവനത്തിന് ആവശ്യമായ മറ്റു സാങ്കേതിക പരിശോധനകളും ആപ്പിൾ കമ്പനി പൂർത്തിയാക്കിയ ശേഷമാണ് ഇത് നടപ്പിലാക്കുന്നത്. ഉപഭോക്താക്കളുടെ ഓരോ പണ ഇടപാടും സുരക്ഷിതമാക്കുന്നതിന്റെ ഭാഗമായി പെയ്മെന്റ് കാർഡ് മറ്റൊരാൾക്ക് കൈമാറാതെയും പേയ്‌മെന്റ് ഉപകരണങ്ങളിൽ സ്പർശിക്കാതെയും, ബാങ്ക് ഉപഭോക്താക്കൾക്ക് അവരുടെ ഇടപാടുകൾ പൂർത്തിയാക്കാൻ സാധ്യമാകുന്ന പേയ്‌മെന്റ് രീതിയാണ് “ആപ്പിൾ പേ”.
നേരത്തെ കുവൈത്തിൽ സർവീസ് നടത്താൻ ആപ്പിളുമായി ധനമന്ത്രാലയവും ഡയറക്ട് ഇൻവെസ്റ്റ്മെന്റ് പ്രൊമോഷൻ അതോറിറ്റിയും ധാരണയിലെത്തിയിരുന്നു. നിലവിൽ സാംസങ് പേ പലരും ഉപയോഗിക്കുന്നുണ്ട്. ആപ്പിൾ പേ കൂടി വരുന്നതോടെ കുവൈത്തിൽ ഡിജിറ്റൽ പേയ്മെന്റ് കൂടുതൽ സുഗമമാകും. ഉപഭോക്താക്കൾക്ക് ഐഫോൺ വഴിയും സ്മാർട്ട് വാച്ച് വഴിയും ആപ്പിൾ പേ സേവനം ഉപയോഗിക്കാൻ സാധിക്കും.
hkhbk