പരിയാരം മെഡിക്കൽ കോളേജിൽ രോഗിയുടെ സഹായി കെട്ടിടത്തിന് മുകളിൽ നിന്ന് ചാടി മരിച്ചു
ശാരിക / കണ്ണൂർ
കണ്ണൂർ പരിയാരം ഗവൺമെന്റ് മെഡിക്കൽ കോളേജിൽ ഏഴാം നിലയിൽ നിന്ന് താഴേക്ക് ചാടി രോഗിയുടെ കൂട്ടിരിപ്പുകാരനായ ടോം തോംസൺ (40) മരിച്ചു. ശസ്ത്രക്രിയ കഴിഞ്ഞ് ചികിത്സയിലായിരുന്ന പിതാവ് തോമസിനെ ശുശ്രൂഷിക്കാൻ എത്തിയതായിരുന്നു ഇദ്ദേഹം. പുലർച്ചെ ഒന്നരയോടെ വാർഡിൽ ബഹളമുണ്ടാക്കിയ ടോം, ജനലിലൂടെ പുറത്തുകടന്ന് താഴേക്ക് ചാടുമെന്ന് ഭീഷണിപ്പെടുത്തി.
അഗ്നിശമനസേന സ്ഥലത്തെത്തി താഴെ വല വിരിച്ച് രക്ഷിക്കാൻ ശ്രമിച്ചെങ്കിലും, മറ്റൊരു ഭാഗത്തേക്ക് നീങ്ങി വലയില്ലാത്ത ഇടത്തേക്ക് ചാടുകയായിരുന്നു. ഉടൻ തന്നെ കാഷ്വാലിറ്റിയിൽ എത്തിച്ചെങ്കിലും പുലർച്ചെ മൂന്ന് മണിയോടെ മരണം സംഭവിച്ചു. ഇദ്ദേഹത്തിന് ഭാര്യയും രണ്ട് മക്കളുമുണ്ട്. മൃതദേഹം മോർച്ചറിയിൽ സൂക്ഷിച്ചിരിക്കുകയാണ്.
dfsf

