അറബ് പശ്ചാത്തലത്തിൽ രവീന്ദ്രന്റെ പുതിയ വെബ് സീരീസ്; ‘സെന്റ് ഓഫ് ദി ആബ്സന്റ്’ ബഹ്‌റൈനിൽ ചിത്രീകരിക്കുന്നു


പ്രദീപ് പുറവങ്കര / മനാമ

പ്രമുഖ മലയാള ചലച്ചിത്ര സംവിധായകൻ രവീന്ദ്രൻ എലിയാസ് പടാശ്ശേരിൽ സംവിധാനം ചെയ്യുന്ന പുതിയ വെബ് സീരീസ് ‘സെന്റ് ഓഫ് ദി ആബ്സന്റ്’ (Scent of the Absent) പ്രഖ്യാപിച്ചു. അറബ് കഥാ പശ്ചാത്തലത്തിൽ ഒരുങ്ങുന്ന ഈ സീരീസ് പൂർണ്ണമായും ബഹ്‌റൈനിലാണ് ചിത്രീകരിക്കുന്നത്. ബഹ്‌റൈനി നോവലിസ്റ്റും ആർക്കിടെക്ടുമായ ഹനാൻ അൽ റഹ്മയാണ് ഈ സീരീസിലെ കേന്ദ്ര കഥാപാത്രത്തെ അവതരിപ്പിക്കുന്നത്.

റാവൻഎക്സ് സിനിവേഴ്സ് (RavenX Cineverse), കൊച്ചി സെന്റർ ഫോർ ഫിലിം പ്രൊമോഷൻ, കൊച്ചി മെട്രോ ഷോർട്ട് ഫിലിം ഫെസ്റ്റിവൽ എന്നിവയുടെ സഹകരണത്തോടെയാണ് ഈ പ്രോജക്ട് യാഥാർത്ഥ്യമാകുന്നത്.

2018 മുതൽ ബഹ്‌റൈൻ പോളിടെക്നിക്കുമായി നിലനിൽക്കുന്ന അക്കാദമിക് പങ്കാളിത്തത്തിന്റെ തുടർച്ചയായാണ് ഈ സംരംഭം വിഭാവനം ചെയ്തിരിക്കുന്നത്. കേവലം ഒരു വിനോദ ഉപാധി എന്നതിലുപരി, സർവ്വകലാശാല വിദ്യാർത്ഥികൾക്ക് സിനിമയുടെ പ്രായോഗിക വശങ്ങൾ പഠിക്കാനുള്ള ഒരു വേദി കൂടിയാണിത്. പ്രൊഡക്ഷൻ ട്രെയിനികളായി വിദ്യാർത്ഥികളെ ഉൾപ്പെടുത്തിക്കൊണ്ട് അവർക്ക് സിനിമാ നിർമ്മാണത്തിന്റെ സൂക്ഷ്മ വശങ്ങൾ പഠിപ്പിക്കുകയാണ് ലക്ഷ്യം.

സംവിധായകൻ രവീന്ദ്രൻ നയിക്കുന്ന ‘വിഷ്വൽ ലിറ്ററസി’ (Visual Literacy), ‘സ്ക്രിപ്റ്റ് ടു സ്ക്രീൻ’ (Script to Screen) തുടങ്ങിയ വർക്ക്ഷോപ്പുകളുടെ ഭാഗമായി വിദ്യാർത്ഥികൾക്ക് പ്രായോഗിക പരിശീലനം നൽകും.

ചലച്ചിത്ര കലയിൽ ‘അറബ് പോയറ്റിക് ഇമ്മേഴ്‌ഷൻ സിനിമ’ (Arab Poetic Immersion Cinema) എന്ന പുത്തൻ ശൈലിക്ക് ഈ സീരീസ് തുടക്കം കുറിക്കുമെന്ന് അണിയറപ്രവർത്തകർ അവകാശപ്പെടുന്നു. ആകെ ആറ് എപ്പിസോഡുകളാണ് പരമ്പരയിൽ ഉണ്ടാകുക. ഓരോ ഭാഗത്തിനും 8 മുതൽ 10 മിനിറ്റ് വരെയാണ് ദൈർഘ്യം.

article-image

zczc

You might also like

  • Lulu Exchange
  • Straight Forward

Most Viewed