മുഖ്യമന്ത്രിയുടെ മെഗാ ക്വിസ് 'വിജ്ഞാന യാത്ര' ജനുവരി 12 മുതൽ


ശാരിക / തിരുവനന്തപുരം

കേരളത്തിന്റെ സാമൂഹിക പുരോഗതിയെ ആസ്പദമാക്കി 'വിജ്ഞാന യാത്ര-ചീഫ് മിനിസ്റ്റേഴ്സ് മെഗാ ക്വിസ്' ജനുവരി 12-ന് ആരംഭിക്കുന്നു. സ്കൂൾ (8 മുതൽ 12 വരെ), കോളേജ് വിദ്യാർത്ഥികൾക്കായി വെവ്വേറെ മത്സരങ്ങളാണ് സംഘടിപ്പിക്കുന്നത്. അഞ്ച് ലക്ഷം രൂപ വരെയാണ് വിജയികൾക്ക് ലഭിക്കുന്ന സമ്മാനത്തുക. സ്കൂൾ തലത്തിൽ ഒന്നാം സ്ഥാനം നേടുന്നവർക്ക് 5 ലക്ഷവും കോളേജ് തലത്തിൽ ഒന്നാം സ്ഥാനം നേടുന്നവർക്ക് 3 ലക്ഷവുമാണ് സമ്മാനം.

എഴുത്തുപരീക്ഷയായി നടത്തുന്ന മത്സരത്തിൽ പങ്കെടുക്കാൻ ഓൺലൈൻ രജിസ്ട്രേഷൻ നിർബന്ധമാണ്. കൂടുതൽ വിവരങ്ങൾക്കും ലോഗിൻ ചെയ്യുന്നതിനും www.cmmegaquiz.kerala.gov.in എന്ന വെബ്സൈറ്റ് സന്ദർശിക്കാവുന്നതാണ്. ജനുവരി 12-ന് രാവിലെ പരീക്ഷാ നടപടികൾ ആരംഭിക്കുമെന്ന് മന്ത്രി വി. ശിവൻകുട്ടി അറിയിച്ചു.

article-image

fs

You might also like

  • Lulu Exchange
  • Straight Forward

Most Viewed