താൻ നേരിട്ട ദുരിതങ്ങൾ വെളിപ്പെടുത്തി ഫ്രാങ്കോ മുളയ്ക്കൽ കേസിലെ അതിജീവിത രംഗത്ത്
ശാരിക / തിരുവനന്തപുരം
ഫ്രാങ്കോ മുളയ്ക്കൽ കേസിലെ അതിജീവിതയായ സിസ്റ്റർ റാണിറ്റ് കഴിഞ്ഞ എട്ട് വർഷമായി താൻ അനുഭവിക്കുന്ന ദുരിതങ്ങൾ വെളിപ്പെടുത്തി രംഗത്ത്. ഒരു പ്രമുഖ ചാനലിന് മുന്നിലാണ് അതിജീവത തന്റെ മനസ്സ് തുറന്നത്. കൊച്ചിയിൽ ആക്രമിക്കപ്പെട്ട നടിക്ക് നീതി കിട്ടിയില്ലെന്ന ബോധ്യത്തിലാണ് താൻ തന്നെ വെളിപ്പെടുത്താൻ തയ്യാറായതെന്ന് അവർ പറയുന്നു. കൈകാലുകൾ കെട്ടിയിട്ട അവസ്ഥയിലാണ് തന്റെ ജീവിതമെന്നും പീഡന പരാതി നൽകിയതിന് പിന്നാലെ വലിയ രീതിയിലുള്ള ഒറ്റപ്പെടുത്തലും കല്ലേറും നേരിട്ടതായും സിസ്റ്റർ പറഞ്ഞു. സഭ വിട്ടുപോയാൽ 'മഠം ചാടി' എന്ന ചീത്തപ്പേര് ലഭിക്കുമെന്ന ഭയം കൊണ്ടാണ് പലരും മിണ്ടാതിരിക്കുന്നത്.
മഠത്തിൽ തയ്യൽ ജോലി ചെയ്താണ് ഇപ്പോൾ ജീവിക്കുന്നത്. കുടുംബത്തെയും കൂടെയുള്ള കന്യാസ്ത്രീകളെയും കള്ളക്കേസിൽ കുടുക്കാൻ ബിഷപ്പ് ശ്രമിച്ചെന്നും പണത്തിന് വേണ്ടിയാണ് പരാതി നൽകിയതെന്ന വ്യാജപ്രചരണം നടന്നെന്നും അവർ പറഞ്ഞു. സഭാനേതൃത്വം പുലർത്തുന്ന മൗനമാണ് തങ്ങളെ തെരുവിലേക്ക് എത്തിച്ചതെന്നും മറ്റ് പല മഠങ്ങളിലും സമാനമായ അനുഭവങ്ങൾ ഉണ്ടെന്നും സിസ്റ്റർ വെളിപ്പെടുത്തി.
നീതിക്കു വേണ്ടി സുപ്രീംകോടതിവരെ പോകുമെന്നും അവർ പറയുന്നു.
dsfsdf

