എക്സിനെതിരെ നിയമനടപടിക്കൊരുങ്ങി കേന്ദ്ര സർക്കാർ
ശാരിക / ന്യൂഡൽഹി
ഇലോൺ മസ്കിന്റെ ഉടമസ്ഥതയിലുള്ള 'എക്സ്' (മുമ്പ് ട്വിറ്റർ) പ്ലാറ്റ്‌ഫോമിനെതിരെ നിയമനടപടിയുമായി കേന്ദ്ര സർക്കാർ മുന്നോട്ട് പോകുന്നു. എക്സിലെ 'ഗ്രോക്ക് എഐ' (Grok AI) ഉപയോഗിച്ച് അശ്ലീല ഉള്ളടക്കങ്ങൾ നിർമ്മിക്കുന്നത് തടയാൻ സ്വീകരിച്ച നടപടികളെക്കുറിച്ചുള്ള മറുപടി തൃപ്തികരമല്ലെന്ന് കണ്ടാണ് ഐടി മന്ത്രാലയത്തിന്റെ നീക്കം. ദുരുപയോഗം തടയാൻ വ്യക്തമായ നടപടികൾ സ്വീകരിച്ചില്ലെങ്കിൽ പ്ലാറ്റ്‌ഫോമിന് ലഭിക്കുന്ന നിയമ പരിരക്ഷ പിൻവലിക്കുമെന്ന് സർക്കാർ മുന്നറിയിപ്പ് നൽകി.
അശ്ലീല ചിത്രങ്ങൾ 72 മണിക്കൂറിനകം നീക്കം ചെയ്യണമെന്ന് നേരത്തെ നിർദ്ദേശം നൽകിയിരുന്നെങ്കിലും കമ്പനിയുടെ നയങ്ങൾ ആവർത്തിക്കുക മാത്രമാണ് എക്സ് ചെയ്തത്. ഇത് ഡിജിറ്റൽ സുരക്ഷയുടെയും സ്വകാര്യതയുടെയും ലംഘനമാണെന്ന് മന്ത്രാലയം വ്യക്തമാക്കി.
hjfhjfhj

