എൻ.ഡി.എക്ക് മുഖ്യമന്ത്രി സ്ഥാനാർത്ഥി ഉണ്ടാകുമെന്ന് ശോഭ സുരേന്ദ്രൻ
ശാരിക / തിരുവനന്തപുരം
കേരളത്തിലെ നിയമസഭാ തിരഞ്ഞെടുപ്പിൽ എൻ.ഡി.എക്ക് മുഖ്യമന്ത്രി സ്ഥാനാർത്ഥി ഉണ്ടാകുമെന്ന് ബി.ജെ.പി നേതാവ് ശോഭ സുരേന്ദ്രൻ പറഞ്ഞു. കേരളത്തിൽ എൻ.ഡി.എ ഇത്തവണ അത്ഭുതങ്ങൾ സൃഷ്ടിക്കുമെന്നും ഡബിൾ എൻജിൻ സർക്കാർ അധികാരത്തിൽ വരുമെന്നും അവർ അവകാശപ്പെട്ടു.
പാർട്ടി ആവശ്യപ്പെട്ടാൽ ഏത് മണ്ഡലത്തിലും മത്സരിക്കാൻ തയ്യാറാണെന്നും വികസന കാര്യത്തിൽ സംസ്ഥാന സർക്കാർ കേന്ദ്രത്തിന് ഒപ്പമെത്തുന്നില്ലെന്നും അവർ വിമർശിച്ചു.
സി.പി.എം വർഗ്ഗീയ ധ്രുവീകരണത്തിന് ശ്രമിക്കുകയാണെന്നും ബി.ജെ.പിക്ക് അനുകൂലമായ തരംഗമാണ് സംസ്ഥാനത്തുള്ളതെന്നും ശോഭ സുരേന്ദ്രൻ കൂട്ടിച്ചേർത്തു.
scvsdc

