കുവൈത്തില്‍ വിദേശികള്‍ക്ക് ഡ്രൈവിങ് ലൈസന്‍സ് നല്‍കുന്നതിന് കടുത്ത നിയന്ത്രണം


കുവൈത്ത് സിറ്റി : കുവൈത്തിൽ വിദേശികൾക്കു ഡ്രൈവിങ് ലൈസൻസ് നൽകുന്നതിൽ കടുത്ത നിയന്ത്രണത്തിന് നീക്കം.വിദേശികൾക്കു ഡ്രൈവിങ് ലൈസൻസിനു സർവകലാശാല ബിരുദവും, കുറഞ്ഞ ശമ്പള പരിധി 600 കുവൈത്ത് ദിനാറും,കൂടാതെ കുവൈത്തിൽ രണ്ടു വർഷം പൂർത്തിയാക്കുകയും വേണം.രാജ്യത്ത് വർധിച്ചു വരുന്ന ഗതാഗത കുരുക്ക് പരിഹരിക്കുന്നതിന്റെ ഭാഗമായിട്ടാണ് നിയന്ത്രണം ഏർപ്പെടുത്തുന്നത്. ഇതിന്റെ ഭാഗമായിട്ടാണ് വിദേശികൾക്ക് ഡ്രൈവിങ് ലൈസൻസ് നൽകുന്നത് കുറക്കാൻ നീക്കങ്ങൾ ആരംഭിച്ചത്. ഇതുസംബന്ധിച്ച് വിശദമായ പഠനം നടത്താൻ ആഭ്യന്തര മന്ത്രാലയം അണ്ടർ സെക്രട്ടറി ലെഫ്റ്റനന്റ് ജനറൽ ഫൈസൽ അൽ നവാഫ് അൽ സബാഹ് ഹബന്ധപ്പെട്ട. വകുപ്പ് മേധാവികളോട് ആവശ്യപ്പെട്ടു.

You might also like

Most Viewed