കന്നഡ നടി സൗജന്യ ജീവനൊടുക്കിയ നിലയിൽ


ബംഗളൂരു: കന്നഡ നടി സൗജന്യയെ ജീവനൊടുക്കിയ നിലയിൽ കണ്ടെത്തി. ബംഗളൂരു കുന്പളഗോടിലെ അപ്പാർട്ട്മെന്‍റിൽ തൂങ്ങി മരിച്ച നിലയിലായിരുന്നു മൃതദേഹം. അപ്പാർട്ട്മെന്‍റിൽ നിന്നും ആത്മഹത്യാക്കുറിപ്പും കണ്ടെത്തിയിട്ടുണ്ട്. മൂന്ന് ദിവസം മുൻപ് നടി എഴുതിയ ആത്മഹത്യാക്കുറിപ്പാണ് പോലീസിന് ലഭിച്ചത്. ഫോണിൽ വിളിച്ചിട്ട് കിട്ടാതെ വന്നതോടെ സുഹൃത്ത് അപ്പാർട്ട്മെന്‍റിൽ എത്തുകയായിരുന്നു. അകത്തുനിന്നും പൂട്ടിയ അപ്പാർട്ട്മെന്‍റിന്‍റെ വാതിൽ തകർത്ത് അകത്തുപ്രവേശിച്ചപ്പോഴാണ് മൃതദേഹം കണ്ടെത്തിയത്. 

വിഷാദ രോഗത്തിന് അടിമയാണെന്നും മരണത്തിന് ആരും ഉത്തരവാദിയല്ലെന്നുമാണ് ആത്മഹത്യാക്കുറിപ്പിൽ വ്യക്തമാക്കിയിരിക്കുന്നത്. മാതാപിതാക്കളോട് താരം ക്ഷമ ചോദിച്ചിട്ടുമുണ്ട്. ജീവിതത്തിൽ സഹായിച്ച എല്ലാവർക്കും നന്ദി രേഖപ്പെടുത്തുന്നുവെന്നും താരം ആത്മഹത്യാക്കുറിപ്പിൽ കുറിച്ചു. പോലീസ് സ്ഥലത്തെത്തി വിശദമായ പരിശോധന നടത്തി. മൃതദേഹം പോസ്റ്റ്മോർട്ടത്തിനായി ആശുപത്രിയിലേക്ക് മാറ്റി. സീരിയലുകളിലാണ് സൗജന്യ കൂടുതലായി അഭിനയിച്ചിരിക്കുന്നത്. ചില സിനിമകളിലും മുഖം കാണിച്ചിട്ടുണ്ട്.

You might also like

  • Straight Forward

Most Viewed