കുവൈത്തില്‍ അനധികൃത കുടിയേറ്റക്കാര്‍ക്ക് അനുവദിച്ച പൊതുമാപ്പ് മെയ് 15 വരെ നീട്ടി



കുവൈത്ത് സിറ്റി : കുവൈത്തിൽ അനധികൃത കുടിയേറ്റക്കാർക്ക് താമസരേഖ നിയമപരമാക്കുന്നതിനും രാജ്യം വിട്ടു പോകുന്നതിനും അനുവദിച്ച ഭാഗിക പൊതുമാപ്പു മെയ് 15 വരെ നീട്ടി. ഇതു സംബന്ധിച്ച സർക്കാർ ഉത്തരവ് ആഭ്യന്തര മന്ത്രി ഷേയ്ഖ് താമർ അൽ അലിയാണ് പുറപെടുവിച്ചത്. ഇതനുസരിച്ചു താമസരേഖ കാലാവധി 2020 ജനുവരി ഒന്നിന് മുന്പ് അവസാനിച്ച വിദേശികൾക്കു പിഴയടച്ചു താമസരേഖ നിയമ വിധേയമാക്കുന്നതിനുള്ള അവസരമാണ് മെയ് 15 വരെ നീട്ടി നൽകിയത്.

You might also like

  • Lulu Exchange
  • Straight Forward

Most Viewed