കുവൈറ്റിൽ വീട്ടുജോലിക്കാരി സ്‍പോൺസറുടെ വീടിനുള്ളിൽ തൂങ്ങി മരിച്ച നിലയിൽ
കുവൈറ്റ് സിറ്റി: കുവൈറ്റിൽ വീട്ടുജോലിക്കാരിയെ സ്‍പോൺസറുടെ വീടിനുള്ളിൽ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തി. അൽ വാഹയിലാണ് 31കാരി ആത്മഹത്യ ചെയ്‍തത്. മൂന്ന് ദിവസത്തിനിടെ രണ്ട് ഗാർഹിക തൊഴിലാളികളാണ് ആത്മഹത്യ ചെയ്‍തതെന്ന് പ്രദേശിക മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്‍തു. മൃതദേഹം തുടർ നടപടികൾക്കായി ഫോറൻസിക് വിഭാഗത്തിന് കൈമാറി.
സംഭവത്തിൽ പോലീസ് അന്വേഷണം പുരോഗമിക്കുകയാണ്.

