മുഖ്യമന്ത്രി പിണറായി വിജയനെ പുകഴ്ത്തി ഒ. രാജഗോപാൽ


തിരുവനന്തപുരം: മുഖ്യമന്ത്രി പിണറായി വിജയനെ പുകഴ്ത്തി ബിജെപി നേതാവ് ഒ രാജഗോപാൽ. ഒരു പ്രമുഖ മാധ്യമത്തിന് നൽ‍കിയ അഭിമുഖത്തിലാണ് ഒ രാജഗോപാൽ‍ മുഖ്യമന്ത്രിയെ പുകഴ്ത്തി രംഗത്തെത്തിയത്. പിണറായി വിജയൻ ലക്ഷ്യബോധമുള്ള നേതാവാണെന്നും കാര്യങ്ങളെ സത്യസന്ധമായി വിലയിരുത്തണമെന്നും അങ്ങനെ വിലയിരുത്തുന്പോൾ‍ കേരളത്തിലെ മികച്ച ഭരണാധികാരികളിൽ‍ ഒരാളാണ് പിണറായി വിജയനാണെന്നുമാണ് ഒ. രാജഗോപാൽ‍ പറഞ്ഞത്.

കേരളത്തിൽ‍ ബിജെപിക്ക് വേരോട്ടമില്ലാത്ത് കേരളത്തിലെ ജനത സാക്ഷരതയുടെ കാര്യത്തിൽ‍ മുന്നിൽ‍ നിൽ‍ക്കുന്നവരായതുകൊണ്ടും അവർ‍ കൂടുതൽ‍ ചിന്താശേഷിയുള്ളവരായതുകൊണ്ടാണെന്നുമാണ് ഒ. രാജഗോപാൽ‍ പറഞ്ഞത്.

കേരളത്തിൽ‍ ഇടതുപക്ഷത്തിന് ഭരണത്തുടർ‍ച്ചയുണ്ടാവാനാണ് കൂടുതൽ‍ സാധ്യതയെന്നും ഒ രാജഗോപാൽ‍ അഭിമുഖത്തിൽ‍ പറയുന്നുണ്ട്.

You might also like

  • Lulu Exchange
  • Straight Forward

Most Viewed