കോവിഡ് പ്രതിരോധം: കുവൈത്തിൽ ഇന്ന് മുതൽ സുരക്ഷ ശക്തമാക്കും.



കുവൈത്ത് സിറ്റി: കോവിഡ് നിയന്ത്രണങ്ങളുടെ പശ്ചാത്തലത്തിൽ കുവൈത്തിൽ ഇന്ന് മുതൽ സുരക്ഷ ശക്തമാക്കും. സുരക്ഷാ ഉദ്യോഗസ്ഥര്‍ക്ക് വ്യക്തമായ നിര്‍ദ്ദേശങ്ങള്‍ നൽകിയിട്ടുണ്ടെന്നും മന്ത്രിസഭയുടെ തീരുമാനങ്ങള്‍ക്ക് അനുസൃതമായി എല്ലാവരും പ്രവര്‍ത്തിക്കണമെന്നും ആഭ്യന്തര മന്ത്രി ശൈഖ് താമിർ അൽ അലി അസ്സബാഹ് ആഹ്വാനം ചെയ്തു. രാത്രി എട്ട് മുതല്‍ പുലർച്ചെ അഞ്ചുവരെ വ്യാപാര സ്ഥാപനങ്ങൾ അടക്കണമെന്ന മന്ത്രിസഭ തീരുമാനത്തിന്റെ പശ്ചാത്തലത്തിലാണ് സുരക്ഷാവിന്യാസം ശക്തമാക്കിയത്. നിയന്ത്രണം നടപ്പാക്കുന്നു എന്ന് ഉറപ്പുവരുത്താൻ രാത്രി ഏഴുമണി മുതൽ രാജ്യമാകെ സുരക്ഷാ ഉദ്യോഗസ്ഥർ നിരത്തിൽ റോന്തുചുറ്റും. കഴിഞ്ഞ 24 മണിക്കൂറിനിടെ കോവിഡ് പ്രതിരോധ മാനദണ്ഡങ്ങൾ ലംഘിച്ച് നടത്തിയ വിവാഹം ഉൾപ്പെടെ എട്ട് ഒത്തുചേരലുകൾക്കെതിരെ നടപടി സ്വീകരിച്ചതായും അധികൃതര്‍ വ്യക്തമാക്കി. കോവിഡ് പ്രതിരോധം ശക്തമാക്കുന്നതിന്റെ ഭാഗമായാണ് വാണിജ്യ കേന്ദ്രങ്ങള്‍, റസ്റ്റോറന്റുകൾ തുടങ്ങിയവ രാത്രി എട്ടിനും പുലർച്ചെ അഞ്ചിനുമിടക്ക് പ്രവർത്തിക്കാൻ പാടില്ലെന്ന് കുവൈത്ത് മന്ത്രിസഭ ഉത്തരവിട്ടത്.

You might also like

  • Arjun Chess Accademy
  • Lulu Exchange
  • NEC
  • NEC
  • Straight Forward

Most Viewed