ഇറാനെതിരെ ഏർപ്പെടുത്തിയ ഉപരോധം പിൻവലിക്കില്ലെന്ന് ജോ ബൈഡൻ


ന്യൂയോർക്ക്: ഇറാനെതിരെ ഏർപ്പെടുത്തിയ ഉപരോധം പിൻവലിക്കില്ലെന്ന് അമേരിക്കൻ പ്രസിഡന്‍റ് ജോ ബൈഡൻ. 2015ലെ ആണവക്കരാർ അംഗീകരിക്കാതെ ഉപരോധം നീക്കാനാകില്ല. വൻതോതിലുള്ള യുറേനിയം സന്പുഷ്ടീകരണം ഇറാൻ അവസാനിപ്പിക്കണമെന്നും ബൈഡൻ പറഞ്ഞു. ചർച്ചക്കുള്ള മുന്നോടിയായി അമേരിക്ക ഏർപ്പെടുത്തിയ ഉപരോധം അവസാനിപ്പിക്കണമെന്നായിരുന്നു കഴിഞ്ഞ ദിവസം ഇറാൻ നേതൃത്വം അറിയിച്ചത്. എന്നാൽ ചർച്ചക്ക് മുന്നുപാധി നിർണയിക്കാൻ സാധിക്കില്ലെന്നാണ് ബൈഡൻ പരോക്ഷമായി സൂചിപ്പിച്ചത്. യുറേനിയം സന്പുഷ്ടീകരണ തോത് ഉയർത്തിയ നീക്കം പിൻവലിക്കാൻ ഇറാൻ തയാറായാൽ അമേരിക്കയും വിട്ടുവീഴ്ചക്ക് തയാറാകുമെന്നാണ് ബൈഡൻ നൽകുന്ന സൂചന.

You might also like

  • Arjun Chess Accademy
  • Lulu Exchange
  • NEC
  • NEC
  • Straight Forward

Most Viewed