രാജ്യത്ത് കൊറോണ വൈറസ് ബാധിതരുടെ എണ്ണത്തിൽ തുടർച്ചയായ കുറവ്


രാജ്യത്ത് കൊറോണ വൈറസ് ബാധിതരുടെ എണ്ണത്തിൽ തുടർച്ചയായ കുറവ്. കഴിഞ്ഞ 24 മണിക്കൂറിനിടെ രോഗം സ്ഥിരീകരിച്ചത് 11,831 പേർക്ക് മാത്രമാണ്.  ആകെ രോഗബാധിതരിൽ 51.34 ശതമാനം കേസുകളും കേരളത്തിൽ മാത്രമാണ് റിപ്പോർട്ട് ചെയ്തത്. 1,08,38,194 പേർക്കാണ് രാജ്യത്ത് ആകെ രോഗം ബാധിച്ചത്. ആകെ രോഗബാധിതരിൽ 1,05,34,505 പേർ രോഗമുക്തരായി ആശുപത്രിവിട്ടു. കഴിഞ്ഞ 24 മണിക്കൂറിനിടെ 11,904 പേർ രോഗമുക്തി നേടി. നിലവിൽ 1,48,609 പേരാണ് ചികിത്സയിൽ കഴിയുന്നത്. കൊറോണയെ തുടർന്ന് കഴിഞ്ഞ 24 മണിക്കൂറിനിടെ 84 മരണങ്ങളാണ് റിപ്പോർട്ട് ചെയ്തത്. ഇതോടെ രാജ്യത്ത് കൊറോണ ബാധിച്ച് മരിച്ചവരുടെ ആകെ എണ്ണം 1,55,080 ആയി. രാജ്യത്ത് ഇതുവരെ 58,12,362 പേർ വാക്‌സിൻ സ്വീകരിച്ചു കഴിഞ്ഞെന്നും ആരോഗ്യമന്ത്രാലയം അറിയിച്ചു.

You might also like

  • Lulu Exchange
  • Straight Forward

Most Viewed