കുവൈത്തിൽ നിന്ന് നാട്ടിലേക്ക് മടങ്ങാൻ ആഗ്രഹിക്കുന്ന ഇന്ത്യക്കാരുടെ റജിസ്‌ട്രേഷൻ ആരംഭിച്ചു
കുവൈത്ത് സിറ്റി: കുവൈത്തിൽ നിന്ന് മടങ്ങി പോകാൻ ആഗ്രഹിക്കുന്ന ഇന്ത്യക്കാരുടെ റജിസ്ട്രേഷൻ ഇന്ത്യൻ എംബസ്സി ആരംഭിച്ചു. യാത്ര ചെയ്യാൻ ആഗ്രഹിക്കുന്നവരുടെ കൃത്യമായ വിവരങ്ങൾ ശേഖരിക്കുന്നതിന്റെ ഭാഗമായിട്ടാണ് കുവൈത്തിലെ ഇന്ത്യൻ എംബസ്സി നാട്ടിലേക്ക് പോകാൻ ആഗ്രഹിക്കുന്നവരുടെ കണക്ക് ശേഖരിക്കുന്നത്. അടുത്ത ദിവസങ്ങളിൽ നാട്ടിൽ പോകാൻ ഒരുങ്ങുന്നവർ എംബസിയിൽ വീണ്ടും രജിസ്റ്റർ ചെയ്യണം.
