ശബരിമല സ്വർണ്ണക്കൊള്ള: അന്വേഷണ സംഘം വിപുലീകരിച്ചു; സി.ഐമാർ കൂടി സംഘത്തിൽ


ഷീബ വിജയൻ

കൊച്ചി: ശബരിമല സ്വർണ്ണക്കൊള്ള കേസിൽ പ്രത്യേക അന്വേഷണ സംഘത്തെ (SIT) വിപുലീകരിക്കാൻ ഹൈക്കോടതി അനുമതി നൽകി. അന്വേഷണത്തിനായി രണ്ട് സി.ഐമാരെ കൂടി സംഘത്തിൽ ഉൾപ്പെടുത്തി. ഹൈക്കോടതി അവധിക്കാല ബെഞ്ചിന്റേതാണ് ഈ സുപ്രധാന തീരുമാനം. ഇതിനിടെ, ശബരിമലയിൽ നിന്ന് പഞ്ചലോഹ വിഗ്രഹങ്ങൾ കടത്തിയെന്ന പരാതിയിൽ ഡി. മണിയെ അന്വേഷണ സംഘം ചോദ്യം ചെയ്തു. വിഗ്രഹക്കടത്തിൽ തനിക്ക് പങ്കില്ലെന്നാണ് മണിയുടെ മൊഴി. എന്നാൽ, ഉന്നതരുടെ സഹായത്തോടെ വിഗ്രഹങ്ങൾ കടത്തിയെന്ന പ്രവാസി വ്യവസായിയുടെ മൊഴിയുടെ അടിസ്ഥാനത്തിൽ കൂടുതൽ പരിശോധനകൾ നടത്താനാണ് അന്വേഷണ സംഘത്തിന്റെ തീരുമാനം.

article-image

ffgfgfgfgfgfg

You might also like

  • Straight Forward

Most Viewed