1961 പ്രവാസി അധ്യാപകരെ പിരിച്ചുവിടാനൊരുങ്ങി കുവൈത്ത് വിദ്യാഭ്യാസ മന്ത്രാലയം

കുവൈത്ത് സിറ്റി: അടുത്ത അധ്യയന വര്‍ഷത്തിൽ 1961 പ്രവാസി അധ്യാപകരെ പിരിച്ചുവിടാനൊരുങ്ങി കുവൈത്ത് വിദ്യാഭ്യാസ മന്ത്രാലയം. ഇസ്ലാമിക് എജ്യുക്കേഷന്‍, ഹിസ്റ്ററി, ജ്യോഗ്രഫി, സൈക്കോളജി, ഫിലോസഫി എന്നീ വിഷയങ്ങള്‍ പഠിപ്പിക്കുന്നവരാണ് പട്ടികയിലുള്ളത്.
അഞ്ച് വിഷയങ്ങളും പഠിപ്പിക്കുന്ന അധ്യാപകരുടെ വിശദാംശങ്ങള്‍ അധികൃതരുടെ നിര്‍ദേശപ്രകാരം ഇതിനോടകം ശേഖരിച്ചതായാണ് റിപ്പോര്‍ട്ടുകൾ. ഈ മേഖലകളിലെ കുവൈത്തികളല്ലാത്ത അധ്യാപകരുടെ വിശദമായ വിവരങ്ങള്‍ സിവില്‍ സര്‍വീസ് കമ്മീഷന്‍ വിദ്യാഭ്യാസ മന്ത്രാലയത്തോട് ആവശ്യപ്പെടുകയായിരുന്നു. അധ്യാപകരുടെ വിവരങ്ങള്‍, സിവില്‍ ഐ.ഡി നന്പര്‍, ജോലി ചെയ്യുന്ന തസ്‍തിക, യോഗ്യതകള്‍, ഓരോ വിഷയങ്ങളിലുമുള്ള ആകെ വിദേശ അധ്യാപകരുടെ എണ്ണം തുടങ്ങിയവയാണ് ശേഖരിച്ചത്.