നിർമാതാവ് ബാദുഷ വഞ്ചിച്ചെന്ന ആരോപണവുമായി നടൻ ഹരീഷ് കണാരൻ
ഷീബ വിജയ൯
പ്രൊഡക്ഷൻ എക്സിക്യൂട്ടീവും നിർമാതാവുമായ ബാദുഷ ഇരുപത് ലക്ഷം രൂപ കടം വാങ്ങിയിട്ട് തിരികെ നൽകാതെ വഞ്ചിച്ചെന്ന് നടൻ ഹരീഷ് കണാരൻ. കടം തിരികെ നൽകാത്തതിന് പുറമെ സിനിമകളിൽ നിന്ന് മനപ്പൂർവം പുറത്താക്കാൻ കളിച്ചെന്നും ഹരീഷ് ആരോപിക്കുന്നു. അഞ്ചു വർഷത്തോളം തന്‍റെ ഡേറ്റുകൾ നോക്കിയിരുന്നത് ബാദുഷയായിരുന്നു. കള്ളൻ ഡിസൂസ എന്ന പടത്തിന്റെ സമയത്ത് അത്യാവശ്യമായി 20 ലക്ഷം രൂപ ഒരാഴ്ചയ്ക്കുള്ളിൽ തിരികെ നൽകാമെന്ന് പറഞ്ഞ് ബാദുഷ വാങ്ങിയെന്നും എന്നാൽ പണം തിരികെ ലഭിച്ചില്ലെന്നും ഹരീഷ് വ്യക്തമാക്കി. ഇതിനിടെ ചാരിറ്റിക്കായി പലവട്ടം പണം നൽകുകയും ചെയ്തു. തന്നെ മനപ്പൂർവം സിനിമകളിൽനിന്ന് ഒഴിവാക്കിയതാണെന്ന് ടൊവിനോ തോമസുമായുള്ള സംസാരത്തിലൂടെയാണ് മനസ്സിലായതെന്നും ഹരീഷ് പറഞ്ഞു. കഷ്ടപ്പെട്ട് ഉണ്ടാക്കിയ പണം വിട്ടുകളയാനാവില്ലെന്നും തന്‍റെ അന്നം മുട്ടിക്കാനുള്ള ശ്രമം ക്രൂരമായിപ്പോയെന്നും അദ്ദേഹം മാധ്യമങ്ങളോടു പറഞ്ഞു.
qassasaswasw
