ഹാൽ' സിനിമ വിവാദം: സിനിമയുടെ ഏത് ഭാഗമാണ് അന്തസ്സിനെ മുറിവേൽപ്പിക്കുന്നതെന്ന് ഹൈക്കോടതി
ഷീബ വിജയ൯
'ഹാൽ' സിനിമക്കെതിരായ അപ്പീലിൽ കത്തോലിക്ക കോൺഗ്രസിനോട് ചോദ്യങ്ങളുമായി ഹൈക്കോടതി. സിനിമ എങ്ങനെയാണ് സംഘടനയെ ബാധിക്കുന്നതെന്നും, സിനിമയുടെ ഏത് ഭാഗമാണ് അന്തസ്സിനെ മുറിവേൽപ്പിക്കുന്നതെന്നും കോടതി ഡിവിഷൻ ബെഞ്ച് ചോദിച്ചു. സിനിമയിലെ രംഗങ്ങൾ നീക്കം ചെയ്യാനോ കൂട്ടിച്ചേർക്കാനോ കോടതിക്ക് നിർദേശിക്കാനാവില്ലെന്നും ഡിവിഷൻ ബെഞ്ച് വ്യക്തമാക്കി. അപ്പീൽ ഹർജി കോടതി ഉത്തരവിനായി മാറ്റിയിരിക്കുകയാണ്. സിനിമ കാണാതെ അഭിപ്രായം പറയാനാവില്ലെന്നും ഡിവിഷൻ ബെഞ്ച് ചൂണ്ടിക്കാട്ടി. സിംഗിൾ ബെഞ്ച് ഉത്തരവ് നിങ്ങൾക്ക് എതിരല്ലല്ലോയെന്നായിരുന്നു ഹൈക്കോടതിയുടെ മറ്റൊരു ചോദ്യം.
നേരത്തെ തന്നെ 'ഹാൽ' സിനിമയുമായി ബന്ധപ്പെട്ട് പ്രദർശനാനുമതി വിഷയത്തിൽ കത്തോലിക്ക കോൺഗ്രസ് കക്ഷി ചേർന്നിരുന്നു. ഈ സിനിമക്ക് പ്രദർശനാനുമതി നൽകരുതെന്നായിരുന്നു കത്തോലിക്ക കോൺഗ്രസിൻ്റെ പ്രധാന വാദം. ഈ വാദങ്ങൾ തള്ളിക്കൊണ്ടുള്ള ഉത്തരവായിരുന്നു സിംഗിൾ ബെഞ്ചിൽ നിന്ന് ഉണ്ടായത്. അതിനെതിരെയാണ് കത്തോലിക്ക കോൺഗ്രസ് ഇപ്പോൾ ഡിവിഷൻ ബെഞ്ചിൽ അപ്പീൽ നൽകിയത്. മിശ്രവിവാഹം സിനിമയിലല്ലേയെന്നും ഹൈക്കോടതി ചോദിച്ചു.
dfrtdfttf
