കർണാടക കോൺഗ്രസിൽ തർക്കം രൂക്ഷം; ഹൈക്കമാൻഡ് വിളിച്ചിട്ടില്ലെന്ന് സിദ്ധരാമയ്യ


ഷീബ വിജയ൯

ബംഗളൂരു: മുഖ്യമന്ത്രി സ്ഥാനത്തെച്ചൊല്ലി കർണാടക കോൺഗ്രസിൽ പ്രതിസന്ധി രൂക്ഷമായി തുടരുന്നു. പ്രശ്ന പരിഹാരത്തിനായി മുഖ്യമന്ത്രി സിദ്ധരാമയ്യ, ഉപമുഖ്യമന്ത്രി ഡി.കെ ശിവകുമാർ എന്നിവരെ ഹൈക്കമാൻഡ് ഡൽഹിക്ക്‌ വിളിപ്പിച്ചതായി റിപ്പോർട്ടുകൾ ഉണ്ടായിരുന്നു. എന്നാൽ, വിളിപ്പിച്ചെന്ന റിപ്പോർട്ടുകൾ തള്ളി ഡി.കെ ശിവകുമാറും സിദ്ധരാമയ്യയും രംഗത്തെത്തി. ഹൈക്കമാൻഡ് വിളിച്ചിട്ടില്ലെന്നും വിളിച്ചാൽ പോകുമെന്നുമാണ് സിദ്ധരാമയ്യ പറഞ്ഞത്. ഡി.കെ ശിവകുമാറും ഇതേ അഭിപ്രായം തന്നെയാണ് പങ്കുവെച്ചത്. അതേസമയം, വിഷയത്തിൽ വ്യക്തത വരുത്തണമെന്ന് സിദ്ധരാമയ്യ ഹൈക്കമാൻഡിനോട് ആവശ്യപ്പെട്ടതായാണ് സൂചന. എന്നാൽ പാർട്ടിയിൽ പ്രശ്നങ്ങളില്ലെന്നും കോൺഗ്രസ് ഒറ്റക്കെട്ടാണെന്നും കോൺഗ്രസ് അധ്യക്ഷൻ മല്ലികാർജുൻ ഖാർഗെ പറഞ്ഞു.

ഇന്ന് ചേരുന്ന ബിഹാർ അവലോകന യോഗത്തിന് ശേഷം നേതാക്കൾ കർണാടക വിഷയം ചർച്ച ചെയ്യുമെന്നാണ് സൂചന. അതിനിടെ, മുഖ്യമന്ത്രിയായാൽ പിന്തുണയ്ക്കുമെന്ന ബിജെപി വാദം ഡി.കെ ശിവകുമാർ തള്ളി. ബിജെപിയും ജനതാദളും തന്നെ കുറിച്ചോർത്ത് വിഷമിക്കേണ്ടെന്നും പ്രതിപക്ഷ നേതാക്കൾ സ്വന്തം പാർട്ടിയിലെ പ്രശ്നങ്ങൾ പരിഹരിക്കട്ടെ എന്നും ഡി.കെ ശിവകുമാർ പ്രതികരിച്ചു.

article-image

dsvdfsdsf

You might also like

  • Straight Forward

Most Viewed