നിയാർക് സ്പർശം 2025: മെന്റലിസ്റ്റ് ഫാസിൽ ബഹ്‌റൈനിൽ
പ്രദീപ് പുറവങ്കര
മനാമ: "നിയാർക്ക്" (നെസ്റ്റ് ഇന്റർനാഷണൽ അക്കാഡമി ആൻഡ് റിസേർച് സെന്റർ) ബഹ്‌റൈൻ ചാപ്റ്റർ സംഘടിപ്പിക്കുന്ന "സ്പർശം 2025" പരിപാടിയിൽ മെന്റലിസം ഷോ (ട്രിക്ക്സ് മാനിയ 2.0) നടത്താനായി ഫാസിൽ ബഷീറൂം ഭാര്യ തസ്‌നി ഫാസിലും ബഹ്‌റൈനിൽ എത്തി.
സംഘാടകർ ഇരുവർക്കും ബഹ്‌റൈൻ എയർപോർട്ടിൽ സ്വീകരണം ഒരുക്കി.
നാളെ (നവംബർ 28 വെള്ളിയാഴ്ച്ച) വൈകീട്ട് 6 മണി മുതൽ അൽ അഹ്‍ലി ക്ലബ്ബിലെ ബാൻക്വറ്റ് ഹാളിലാണ് സ്പർശം 2025 നടക്കുന്നത്. ഭിന്ന ശേഷി കുട്ടികളുടെ ഉന്നമനത്തിനായി കൊയിലാണ്ടി ആസ്ഥാനമായി പ്രവർത്തിക്കുന്ന നിയാർക് ന്റെ ബഹ്‌റൈൻ ചാപ്റ്റർ സംഘടിപ്പിക്കുന്ന പ്രസ്തുത പരിപാടിയിൽ നിയാർക്കിന്റെ പ്രവർത്തനങ്ങൾ വിശദീകരിക്കുവാൻ ഗ്ലോബൽ ചെയർമാൻ അഷ്‌റഫ്. കെ.പി, നെസ്റ്റ് ജനറൽ സെക്രട്ടറി യൂനിസ് ടി. കെ എന്നിവരും ബഹ്‌റൈനിൽ എത്തുന്നുണ്ട്.
േ്ോേ്
