രാഹുൽ മാങ്കൂട്ടത്തിലിനെതിരെ എഐസിസിക്ക് പരാതി നൽകി യൂത്ത് കോൺഗ്രസ് നേതാവ് സജ്‌ന


ഷീബ വിജയ൯
തിരുവനന്തപുരം: യൂത്ത് കോൺഗ്രസ്‌ സംസ്ഥാന ജനറൽ സെക്രട്ടറി സജ്‌ന ബി. സജൻ രാഹുൽ മാങ്കൂട്ടത്തിലിനെതിരെ എഐസിസിക്കും പ്രിയങ്ക ഗാന്ധിക്കും പരാതി നൽകി. വനിതാ നേതാക്കളെ ഉൾപ്പെടുത്തി ഒരു അന്വേഷണ കമ്മീഷനെ നിയോഗിച്ച്, ഇരയാക്കപ്പെട്ട പെൺകുട്ടികളെ നേരിൽ കണ്ട് വിഷയം ഗൗരവത്തോടെ ചർച്ച ചെയ്യണം എന്നാണ് സജ്‌നയുടെ പരാതിയിലെ പ്രധാന ആവശ്യം.

പാർട്ടിതലത്തിൽ അന്വേഷണം ആവശ്യപ്പെട്ടുകൊണ്ടാണ് ഈ പരാതി. കഴിഞ്ഞ ദിവസം രാഹുൽ മാങ്കൂട്ടത്തിലിനെ പ്രാഥമിക അംഗത്വത്തിൽ നിന്ന് പുറത്താക്കണമെന്ന് ആവശ്യപ്പെട്ട് സജ്‌ന ഫേസ്ബുക്കിൽ കുറിപ്പ് പങ്കുവെച്ചിരുന്നു. മുൻ കെ.പി.സി.സി പ്രസിഡൻ്റ് കെ. സുധാകരൻ രാഹുലിനെ പരസ്യമായി പിന്തുണച്ച് രംഗത്തെത്തിയതിനിടെയാണ് വനിതാ നേതാവ് തന്നെ പാർട്ടിയുടെ ദേശീയ നേതൃത്വത്തിന് പരാതി നൽകിയിരിക്കുന്നത്.

article-image

fvbfgfgdfd

You might also like

  • Straight Forward

Most Viewed