ദക്ഷിണാഫ്രിക്കക്ക് ചരിത്രജയം, പരമ്പര തൂത്തുവാരി; ഇന്ത്യക്ക് രണ്ടാം ടെസ്റ്റിൽ 408 റൺസ് തോൽവി


ഷീബ വിജയ൯

ഗുവാഹതിയിൽ നടന്ന രണ്ടാം ടെസ്റ്റിൽ ദക്ഷിണാഫ്രിക്കയോട് നാണംകെട്ട തോൽവി വഴങ്ങി ഇന്ത്യ ടെസ്റ്റ് പരമ്പര അടിയറവച്ചു. 408 റൺസിനാണ് ഇന്ത്യ തോറ്റത്. ഇതോടെ കാൽനൂറ്റാണ്ടിനിടെ ഇന്ത്യൻ മണ്ണിൽ ദക്ഷിണാഫ്രിക്ക തങ്ങളുടെ ആദ്യ ടെസ്റ്റ് പരമ്പര സ്വന്തമാക്കി. സ്കോർ: ദക്ഷിണാഫ്രിക്ക - 489, 260/5 ഡിക്ലയർ. ഇന്ത്യ - 201, 140. റൺസിന്റെ കണക്കിൽ ഇന്ത്യയുടെ ഏറ്റവും വലിയ ടെസ്റ്റ് തോൽവിയാണിത്. 2000-ത്തിനുശേഷം ആദ്യമായാണ് ഇന്ത്യൻ മണ്ണിൽ ദക്ഷിണാഫ്രിക്ക ഒരു ടെസ്റ്റ് പരമ്പര നേടുന്നത്. കൊൽക്കത്തയിൽ നടന്ന ഒന്നാം ടെസ്റ്റിൽ 30 റൺസിനായിരുന്നു ഇന്ത്യയുടെ തോൽവി.

ഇന്ത്യൻ ബാറ്റിങ് തകർച്ച: രണ്ടാം ഇന്നിങ്‌സിൽ ഇന്ത്യ വെറും 140 റൺസിന് ഓൾ ഔട്ടായി. സീമോൺ ഹാർമറിന്റെ ബൗളിങ്ങാണ് ഇന്ത്യയെ തകർത്തത്; 23 ഓവറിൽ 37 റൺസ് വഴങ്ങി താരം ആറ് വിക്കറ്റുകൾ വീഴ്ത്തി. രണ്ടു ഇന്നിങ്‌സുകളിലുമായി താരം ഒമ്പത് വിക്കറ്റുകൾ നേടി. അർധ സെഞ്ച്വറി നേടിയ ഓൾ റൗണ്ടർ രവീന്ദ്ര ജദേജ (87 പന്തിൽ 54) മാത്രമാണ് ഇന്ത്യൻ നിരയിൽ പിടിച്ചുനിന്നത്.

നൈറ്റ് വാച്ച്മാനായി എത്തിയ കുൽദീപ് യാദവ് (5), ധ്രുവ് ജുറേൽ (2), നായകൻ ഋഷഭ് പന്ത് (13), വാഷിങ്ടൺ സുന്ദർ (16), നിതീഷ് കുമാർ റെഡ്ഡി (പൂജ്യം), മുഹമ്മദ് സിറാജ് (പൂജ്യം) എന്നിവരെല്ലാം പെട്ടെന്ന് പുറത്തായി.

ദക്ഷിണാഫ്രിക്കൻ ഇന്നിങ്‌സ്: നാലാംദിനം അഞ്ച് വിക്കറ്റിന് 260 റൺസിൽ ദക്ഷിണാഫ്രിക്ക തങ്ങളുടെ രണ്ടാം ഇന്നിങ്‌സ് ഡിക്ലയർ ചെയ്ത് ഋഷഭ് പന്തിനും സംഘത്തിനും 549 റൺസിന്റെ കൂറ്റൻ വിജയലക്ഷ്യം വെച്ചു. ട്രിസ്റ്റൻ സ്റ്റബ്സും (94), ടോണി ഡെ സോർസിയും (49) ചേർന്ന് നാലാം വിക്കറ്റിൽ 101 റൺസിന്റെ കൂട്ടുകെട്ട് പടുത്തുയർത്തി. ദക്ഷിണാഫ്രിക്കയുടെ വീണ അഞ്ച് വിക്കറ്റിൽ നാലെണ്ണവും നേടിയത് രവീന്ദ്ര ജദേജയാണ്.

article-image

assasasa

You might also like

  • Straight Forward

Most Viewed