എന്നെക്കുറിച്ചോർത്ത് വിഷമിക്കേണ്ട, അത് എൻ്റെ പാർട്ടി നോക്കും'; ബിജെപി പിന്തുണ തള്ളി ഡി.കെ ശിവകുമാർ


ഷീബ വിജയ൯

ന്യൂഡൽഹി: കർണാടകയിലെ മുഖ്യമന്ത്രി പദം സംബന്ധിച്ച തർക്കങ്ങളിൽ ബിജെപിക്കെതിരെ രൂക്ഷമായ പ്രതികരണവുമായി ഡി.കെ ശിവകുമാർ രംഗത്തെത്തി. ബിജെപിയും ജനതാദളും തന്നെ കുറിച്ചോർത്ത് വിഷമിക്കേണ്ടെന്നും എൻഡിഎ നേതാക്കൾ കോൺഗ്രസിനെ കുറിച്ച് സംസാരിക്കേണ്ടതില്ലെന്നും അദ്ദേഹം പറഞ്ഞു. പ്രതിപക്ഷ നേതാക്കൾ സ്വന്തം പാർട്ടിയിലെ പ്രശ്നങ്ങൾ പരിഹരിക്കട്ടെ. തൻ്റെ കാര്യം പാർട്ടി നോക്കുമെന്നും ഡി.കെ ശിവകുമാർ വ്യക്തമാക്കി.

ഡി.കെ ശിവകുമാറിൻ്റെ നേതൃത്വത്തിൽ മന്ത്രിസഭ രൂപീകരിച്ചാൽ പിന്തുണ നൽകുമെന്ന് ബിജെപി നേരത്തെ വ്യക്തമാക്കിയിരുന്നു. മുതിർന്ന ബിജെപി നേതാവും മുൻ മുഖ്യമന്ത്രിയുമായ സദാനന്ദ ഗൗഡയാണ്, ഡി.കെ ശിവകുമാർ മുഖ്യമന്ത്രിയാവുകയാണെങ്കിൽ പുറത്ത് നിന്ന് പിന്തുണയ്ക്കാമെന്ന് പറഞ്ഞത്. ഇതിന് മറുപടിയായാണ് ഡി.കെ ശിവകുമാറിൻ്റെ ഈ പ്രതികരണം.

അതിനിടെ ഡി.കെ ശിവകുമാർ ഉടൻ മുഖ്യമന്ത്രിയാകുമെന്ന അവകാശവാദവുമായി അദ്ദേഹത്തെ അനുകൂലിക്കുന്ന എം.എൽ.എമാർ രംഗത്തെത്തിയിട്ടുണ്ട്. മുഖ്യമന്ത്രി മാറ്റം 200 ശതമാനം ഉറപ്പാണെന്ന് രാമനഗരം എം.എൽ.എയും ഡി.കെ പക്ഷക്കാരനുമായ ഇഖ്ബാൽ ഹുസൈൻ പറഞ്ഞു. ഉടൻ ശുഭവാർത്ത കേൾക്കാനാവുമെന്നും ഡികെ വിഭാഗം എം.എൽ.എമാർ പ്രത്യാശ പ്രകടിപ്പിച്ചു. കർണാടകയിൽ കോൺഗ്രസ് അധികാരത്തിലെത്തിയപ്പോൾ സിദ്ധരാമയ്യയും ഡി.കെ ശിവകുമാറും രണ്ടര വർഷം വീതം മുഖ്യമന്ത്രി പദം പങ്കിടാനായിരുന്നു ധാരണയുണ്ടായിരുന്നത്. ഈ കാലാവധി പൂർത്തിയായ പശ്ചാത്തലത്തിലാണ് ഡി.കെ പക്ഷം മുഖ്യമന്ത്രി പദത്തിനായി വീണ്ടും അവകാശവാദവുമായി രംഗത്തെത്തിയത്. ഡി.കെ ശിവകുമാറിനെ പിന്തുണക്കുന്ന എം.എൽ.എമാർ പല ഘട്ടങ്ങളിലായി ഡൽഹിയിലെത്തി ഹൈക്കമാൻഡുമായി ചർച്ചകൾ നടത്തിയിരുന്നു. വിഷയത്തിൽ വ്യക്തത വരുത്തണമെന്ന് മുഖ്യമന്ത്രി സിദ്ധരാമയ്യയും ഹൈക്കമാൻഡിനോട് ആവശ്യപ്പെട്ടിട്ടുണ്ട്.

article-image

sxzsxzsxz

You might also like

  • Straight Forward

Most Viewed