ഇന്ത്യയിൽ അപൂർവ ധാതുക്കളുടെ നിർമാണം പ്രോത്സാഹിപ്പിക്കാൻ പദ്ധതി


ഷീബ വിജയ൯


ലോകത്ത് ഏറ്റവും ചർച്ച ചെയ്യപ്പെടുന്ന അപൂർവ ധാതുക്കളുടെ നിർമാണം പ്രോത്സാഹിപ്പിക്കാൻ 7280 കോടി രൂപയുടെ പദ്ധതിക്ക് കേന്ദ്ര മന്ത്രിസഭ അനുമതി നൽകി. അപൂർവ ധാതുക്കളുടെ ഉത്പാദനത്തിനും വിതരണത്തിനുമായി കേന്ദ്രം വൻ പദ്ധതി തയാറാക്കുന്നത് ഇതാദ്യമാണ്. ഇലക്ട്രിക് വാഹനം, സോളാർ എനർജി, പ്രതിരോധം തുടങ്ങിയ വിവിധ മേഖലകൾക്ക് അത്യാവശ്യമായ ഈ ധാതുക്കൾ വർഷം 6000 ടൺ ഉത്പാദിപ്പിക്കാനാണ് ലക്ഷ്യം. അഞ്ച് കമ്പനികൾക്കാണ് ഉത്പാദനത്തിന് കരാർ നൽകുക. ലോകത്ത് ഏറ്റവും കൂടുതൽ അപൂർവ ധാതുക്കളുടെ നിക്ഷേപമുള്ള അഞ്ചാമത്തെ രാജ്യമാണ് ഇന്ത്യ. എന്നാൽ, ആവശ്യമായ ധാതുക്കൾ ഇറക്കുമതി ചെയ്യുകയാണ് നിലവിലെ രീതി. ചൈന കയറ്റുമതി നിയന്ത്രിച്ചതിനെ തുടർന്ന് ആഭ്യന്തര വിപണിയിലെ പ്രതിസന്ധി മറികടക്കാനാണ് പദ്ധതി. 6450 കോടി രൂപയുടെ ഇൻസെന്റീവുകളും 750 കോടി രൂപയുടെ സബ്സിഡിയും കേന്ദ്രം നൽകും. 2070 ഓടെ കാർബൺ മലിനീകരണം ഇല്ലാത്ത രാജ്യമായി മാറുകയെന്ന ലക്ഷ്യത്തിന് പദ്ധതി ഊർജം പകരുമെന്ന് കേന്ദ്ര സർക്കാർ പ്രസ്താവനയിൽ അറിയിച്ചു. വാഹന നിർമാതാക്കളടക്കം ഈ തീരുമാനത്തെ സ്വാഗതം ചെയ്തു.

article-image

dsadfsadsaf

You might also like

  • Straight Forward

Most Viewed