സൗദിയിൽ മധുരപാനീയങ്ങൾക്ക് ടിയേർഡ് പ്രത്യേക നികുതി; ജനുവരി ഒന്നുമുതൽ പ്രാബല്യത്തിൽ
ഷീബ വിജയ൯
അൽഖോബാർ: സൗദിയിൽ മധുരപാനീയങ്ങൾക്ക് പ്രത്യേക നികുതി (സെലക്ടീവ് ടാക്സ്) ഏർപ്പെടുത്തുന്ന പുതിയ നയം ജനുവരി ഒന്നുമുതൽ പ്രാബല്യത്തിൽ വരുമെന്ന് വ്യവസായ ധാതുവിഭവ മന്ത്രി ബന്ദർ അൽഖുറൈഫ് അറിയിച്ചു. പഞ്ചസാര കൂടുതലുള്ള പാനീയങ്ങളുടെ നികുതി ഉയർത്തുന്നതാണ് ഈ മാറ്റം. ഇത്തരം പാനീയങ്ങളുടെ ഉപഭോഗം നിരുത്സാഹപ്പെടുത്തുന്നതിലൂടെ ആരോഗ്യത്തിന് ഹാനികരമായ രീതിയിൽ പഞ്ചസാര ഉള്ളിൽ പോകുന്നത് കുറക്കുകയാണ് ലക്ഷ്യം.
ഗൾഫ് സഹകരണ കൗൺസിലിന്റെ ധന-സാമ്പത്തിക സഹകരണ സമിതിയാണ് കഴിഞ്ഞ മാസം മധുരപാനീയങ്ങൾക്കുള്ള നികുതി ഏർപ്പെടുത്തൽ രീതിയിൽ മാറ്റം വരുത്തിയ തീരുമാനം കൈക്കൊണ്ടത്. പുതിയ നയം അനുസരിച്ച് 100 മില്ലിലിറ്റർ റെഡി-ടു-ഡ്രിങ്ക് പാനീയത്തിലെ പഞ്ചസാരയുടെ അളവിനെ അടിസ്ഥാനമാക്കി വിവിധ നിരക്കുകളിൽ നികുതി ചുമത്തും. മാറ്റം വരുന്നത്: നിലവിലുള്ള റീട്ടെയിൽ വിലയുടെ 50 ശതമാനം നിരക്കിൽ ഏർപ്പെടുത്തിയിരുന്ന ഫ്ലാറ്റ്-റേറ്റ് നികുതി സംവിധാനം ഇതോടെ മാറും.
പഞ്ചസാര, കൃത്രിമ മധുരങ്ങൾ എന്നിവ ചേർത്ത് പാനീയമായി ഉപയോഗിക്കാൻ തയാറാക്കുന്ന എല്ലാ ഉൽപന്നങ്ങളും - റെഡി-ടു-ഡ്രിങ്ക് പാനീയങ്ങൾ, കോൺസൻട്രേറ്റുകൾ, പൊടികൾ, ജെല്ലുകൾ, എക്സ്ട്രാക്റ്റുകൾ, പാനീയമായി മാറ്റാവുന്ന മറ്റ് രൂപങ്ങൾ എന്നിവയും ഇതിൽ ഉൾപ്പെടുന്നു.
dffdfdsdfs
