ബലിപെരുന്നാൾ: 2370 തടവുകാർക്ക് മാപ്പ് നൽകി കുവൈത്ത് അമീറിന്റെ പ്രഖ്യാപനം
കുവൈത്ത് സിറ്റി: കുവൈത്തിൽ 2370 തടവുകാർക്ക് മാപ്പ് നൽകി അമീറിന്റെ പ്രഖ്യാപനം. ഇതനുസരിച്ച് 958 പേർ ജയിൽ നിയമങ്ങളും ചട്ടങ്ങളും പ്രകാരം ഉടൻ തന്നെ ജയിൽ മോചിതരാകുമെന്ന് ആഭ്യന്തര മന്ത്രാലയം അറിയിച്ചു. മറ്റുള്ളവർക്ക് ശിക്ഷാ ഇളവുകളും പിഴയിളവും അനുവദിക്കുമെന്നും അധികൃതർ അറിയിച്ചിട്ടുണ്ട്. ശിക്ഷാ ഇളവുകളും ജയിൽ മോചനവും ഉൾപ്പെടെ ആകെ 2370 തടവുകാർക്കാണ് മാപ്പ് നൽകിയതെന്ന് ആഭ്യന്തര മന്ത്രാലയത്തിന് കീഴിലുള്ള ഓഫ് സെക്യൂരിറ്റി റിലേഷൻസ് ആന്റ് മീഡിയ പുറത്തിറക്കിയ അറിയിപ്പിൽ പറയുന്നു.


