ബലി പെരുന്നാളിന് 62 തടവുകാരെ മോചിപ്പിക്കാൻ ഉത്തരവിട്ട് അജ്മാൻ ഭരണാധികാരി


അജ്മാൻ‍: ബലി പെരുന്നാളിന് മുന്നോടിയായി 62 തടവുകാരെ മോചിപ്പിക്കാൻ യുഎഇ സുപ്രീം  കൗൺസിൽ‍ അംഗവും അജ്മാൻ ഭരണാധികാരിയുമായ ശൈഖ് ഹുമൈദ് ബിൻ റാഷിദ് അൽ നുഐമി ഉത്തരവിട്ടു. ജയിൽ‍വാസ കാലയളവിലെ സ്വഭാവം ഉൾ‍പ്പെടെ പരിശോധിച്ചാണ് മോചിപ്പിക്കുന്നത്. തടവുകാർക്ക് പുതിയ ജീവിതം ആരംഭിക്കാനും അവരുടെ കുടുംബത്തിന്റെ ബുദ്ധിമുട്ടുകൾ‍ പരിഹരിക്കാനും ഭരണാധികാരിയുടെ തീരുമാനം സഹായകമാകുമെന്ന് ഔദ്യോഗിക അറിയിപ്പിൽ പറയുന്നു. മോചനത്തിനുള്ള നടപടികൾ എത്രയും വേഗം ആരംഭിക്കാനും ശൈഖ് ഹുമൈദ് ബിൻ‍ റാഷിദ് അൽ‍ നുഐമി നിർദ്‍ദേശിച്ചിട്ടുണ്ട്. 

 

You might also like

  • Bharth Cargo
  • Lulu Exchange
  • Straight Forward

Most Viewed