കുവൈത്തിൽ പെരുന്നാൾ നമസ്‌കാരം പള്ളികളിലും മൈതാനങ്ങളിലും നടത്താൻ അനുമതി


കുവൈത്ത് സിറ്റി: ബലി പെരുന്നാൾ നമസ്‌കാരം പള്ളികളിലും മൈതാനങ്ങളിലും നിർവ്വഹിക്കാൻ കുവൈത്ത് മന്ത്രിസഭ അനുമതി നൽ‍കി. കൊവിഡ് മുൻകരുതൽ‍ നടപടികളും ആരോഗ്യ സുരക്ഷാ മാനദണ്ധങ്ങളും കർശനമായി പാലിക്കണം.

ജുമുഅ നിർവ്വഹിക്കുന്നതിന് ഏർപ്പെടുത്തിയ നിബന്ധനകൾ‍ ബാധകമാക്കിയാണ് പെരുന്നാൾ നമസ്‌കാരത്തിന് അനുമതി നൽകിയത്. വിപുലമായ ജുമുഅ നമസ്‌കാരത്തിന് കുവൈത്തിൽ അനുമതി നൽ‍കി കഴിഞ്ഞുള്ള രണ്ടാമത്തെ വെള്ളിയാഴ്ചയാണിത്. രാജ്യത്തെ 180തിലേറെ മസ്ജിദുകളിൽ കഴിഞ്ഞ ആഴ്ച ജുമുഅ നടന്നിരുന്നു. കർശന നിയന്ത്രണങ്ങളോടെയാണ് ജുമുഅ പുനഃരാരംഭിച്ചത്. 15നും 60നും ഇടയ്ക്ക് പ്രായമുള്ളവർക്ക് മാത്രമായിരിക്കും പ്രവേശനം. പകർ‍ച്ച രോഗങ്ങൾ ഉള്ളവർക്കും 37.5 ഡിഗ്രിയിൽ കൂടുതൽ ഊഷ്മാവ് ഉള്ളവർ‍ക്കും പ്രവേശനമുണ്ടാകില്ല. ഖുതുബ 10 മിനിറ്റായിരിക്കും.

You might also like

  • Bharth Cargo
  • Lulu Exchange
  • Straight Forward

Most Viewed