കണ്ണൂരിൽ കൊവിഡ് ചികിത്സയിലിരിക്കെ രക്ഷപ്പെട്ട പ്രതി പിടിയിൽ


കണ്ണൂർ: കണ്ണൂരിൽ കൊവിഡ് ചികിത്സയിലിരിക്കെ രക്ഷപ്പെട്ട പ്രതി പിടിയിൽ‍. ഇരിട്ടി ടൗണിൽ നിന്നാണ് ഇയാളെ പിടികൂടിയത്. ഇന്ന് രാവിലെ 10 മണിയോടെയാണ് അഞ്ചരക്കണ്ടി മെഡിക്കൽ കോളേജ് ആശുപത്രിയിൽ നിന്ന് ഇയാൾ‍ രക്ഷപ്പെട്ടത്. ആറളം സ്വദേശിയായ ഇയാൾ മോഷണ കേസിലെ പ്രതിയാണ്. ഇന്നലെയാണ് ഇയാൾക്ക് കൊവിഡ് സ്ഥിരീകരിച്ചത്. ആശുപത്രിയിൽ നിന്ന് രക്ഷപ്പെട്ട ശേഷം അഞ്ചരക്കണ്ടിയിൽ നിന്ന് ബസിലാണ് മട്ടന്നൂരിലെത്തിയത്. അവിടെ നിന്ന് ആറളത്തേക്ക് പോകുന്നതിനിടെയാണ് ഇയാൾ ഇരിട്ടിയിൽ വെച്ച് പിടിയിലായത്. ഇയാളുമായി സന്പർ‍ക്കത്തിൽ ഏർപ്പെട്ട കൂടുതൽ പേർ നിരീക്ഷണത്തിൽ പോകേണ്ടി വരും.

മോഷണക്കേസിൽ‍ പ്രതിയായ ആറളം സ്വദേശിയായ പതിനെട്ടുകാരൻ ഈ മാസം 12 നാണ് മട്ടന്നൂർ കോടതിയിൽ കീഴടങ്ങിയത്. പിന്നീട് കൊവിഡ് നിരീക്ഷണത്തിലായിരുന്നു. ഇക്കഴിഞ്ഞ 21ന് ഇയാളെ പൊലീസ് കസ്റ്റഡിയിൽ വാങ്ങി. തെളിവെടുപ്പ് പൂർത്തിയാക്കി തിരിച്ച് നീരീക്ഷണ കേന്ദ്രത്തിലേക്ക് മാറ്റിയതിന് പിന്നാലെയാണ് കൊവിഡ് സ്ഥിരീകരിച്ചത്. ഇന്നലെ ജാമ്യം ലഭിച്ചെങ്കിലും രോഗം സ്ഥിരീകരിച്ച സാഹചര്യത്തിൽ അഞ്ചരക്കണ്ടി കൊവിഡ് ആശുപത്രിയിലേക്ക് മാറ്റുകയായിരുന്നു. തെളിവെടുപ്പിനിടെ ഇയാളുമായി സന്പർക്കത്തിലായിരുന്ന ആറളം േസ്റ്റഷനിലെ ഏഴു പൊലീസുകാർ നിരീക്ഷണത്തിൽ പോയിരുന്നു. രോഗ ഉറവിടവും കണ്ടെത്തിയിട്ടില്ല.

You might also like

  • Bharth Cargo
  • Lulu Exchange
  • Straight Forward

Most Viewed