കുവൈത്തിൽ നിന്ന് 4 മാസത്തിനിടെ മടങ്ങിയത് ഒന്നര ലക്ഷത്തിലധികം പ്രവാസികൾ


കുവൈത്ത് സിറ്റി: ലോക്ക് ഡൗൺ കാലയളവിൽ‍ കുവൈത്തിൽ നിന്ന് ഇന്ത്യയുൾപ്പെടെയുള്ള രാജ്യങ്ങളിലേക്ക് മടങ്ങിയത് ഒന്നര ലക്ഷത്തിലധികം പ്രവാസികൾ‍. മാർച്ച് 16 മുതൽ ജൂലൈ ഒന്പത് വരെയുള്ള 116 ദിവസത്തിനിടെയാണ് 1,58,031 വിദേശികൾ മടങ്ങിയത്. കുവൈത്തിലെ ഏറ്റവും വലിയ പ്രവാസി സമൂഹമായ ഇന്ത്യ, ഈജിപ്ത് എന്നിവിടങ്ങളിൽ നിന്നുള്ളവരാണ് മടങ്ങിയവരിൽ കൂടുതലും. ഈ വർഷം അവസാനത്തോടെ കുവൈത്തിൽ‍ നിന്നും മടങ്ങിപ്പോകുന്ന പ്രവാസികളുടെ എണ്ണം 15 ലക്ഷമാകുമെമെന്നാണ് റിപ്പോർട്ട്. കൊവിഡ് മൂലമുണ്ടായ സാന്പത്തിക പ്രതിസന്ധിയിൽ പല സ്വകാര്യ കന്പനികളും ജീവനക്കാരെ പിരിച്ചുവിട്ടതും കുവൈത്ത് സ്വദേശിവൽക്കരണം ശക്തമാക്കാനൊരുങ്ങുന്നതുമാണ് പ്രവാസികളുടെ മടക്കത്തിന് പ്രധാന കാരണം. 

You might also like

  • Lulu Exchange
  • Straight Forward

Most Viewed