കുവൈത്തിൽ സാമൂഹികമാധ്യമങ്ങളിൽ വ്യാജ അക്കൗണ്ടുകൾക്ക് വിലക്ക്; കടുത്ത ശിക്ഷ
കുവൈത്ത് സിറ്റി: സാമൂഹികമാധ്യമങ്ങളിൽ വ്യാജ അക്കൗണ്ടുകൾ കൈകാര്യം ചെയ്യുന്നവർക്ക് കടുത്ത ശിക്ഷ നടപ്പിലാക്കുമെന്ന് കുവൈത്ത് ആഭ്യന്തര മന്ത്രാലയം. വ്യാജ അക്കൗണ്ട് ഉപയോഗിക്കുന്ന ആരായാലും കടുത്ത ശിക്ഷ നൽകണമെന്ന് ആഭ്യന്തര മന്ത്രാലയത്തിന്റെ ഹൈക്കമാൻഡാണ് നിർദേശിച്ചത്.
സാമൂഹിക സുരക്ഷക്ക് ഭീഷണിയായി പ്രവർത്തിക്കുക, വ്യക്തിഹത്യ, സുരക്ഷാ വിവരങ്ങൾ ചോർത്തുക തുടങ്ങിയ രാജ്യ സുരക്ഷക്ക് ഭീഷണിയായിട്ടുള്ള പ്രവർത്തനങ്ങൾ നടത്തുന്നതിന് സോഷ്യൽ മീഡിയയിൽ വ്യാജ അക്കൗണ്ടുകൾ കൈകാര്യം ചെയ്യുന്ന ആരായാലും അവർക്ക് കടുത്ത ശിക്ഷ നൽകണമെന്നാണ് ആഭ്യന്തര മന്ത്രാലയം ആവശ്യപ്പെടുന്നത്.

