കുവൈത്തിൽ ഇന്ന് 582 പേർക്ക് കോവിഡ് ; 2 മരണം


കുവൈത്ത് സിറ്റി കുവൈത്തിൽ കഴിഞ്ഞ 24 മണിക്കൂറിനിടെ 582 പേർക്ക് പുതുതായി കോവിഡ് സ്ഥിരീകരിച്ചു. 819 പേർക്ക് രോഗം ഭേദമായിട്ടുണ്ട്. ഇതോടെ രോഗബാധിതരുടെ ആകെ എണ്ണം 45524 ഉം രോഗമുക്തി നേടിയവരുടെ എണ്ണം 36313 ഉം ആയി ഉയർന്നു. ഇന്ന് 2 മലയാളികൾ കോവിഡ് ബാധിച്ചു മരിച്ചു. കൊല്ലം ഉമ്മന്നൂർ വാലുകറക്കേതിൽ പെണ്ണമ്മ ഏലിയാമ്മ (65) കോഴിക്കോട് നന്തി കാഞ്ഞിരക്കുറ്റി ഹമീദ് (54) എന്നിവരാണ് മരിച്ചത്. ഇതോടെ കുവൈത്തിൽ കോവിഡ് മൂലം മരിച്ച മലയാളികളുടെ എണ്ണം 45 ഉം ആകെ മരണ സംഖ്യ 350 ഉം ആയി കോവിഡ് മൂലം മരിച്ചവരുടെ എണ്ണം 348 ആയി.

പുതിയ രോഗികളിൽ 319 പേർ കുവൈത്ത് പൗരന്മാരാണ്. ഫർവാനിയ ഗവർണറേറ്റ് പരിധിയിൽ താമസിക്കുന്ന 115 പേർക്കും ഹവല്ലി ഗവർണറേറ്റ് പരിധിയിൽ താമസിക്കുന്ന 88 പേർക്കും, അഹമ്മദിയിൽ നിന്നുള്ള 158 പേർക്കും, കാപിറ്റൽ ഗവർണറേറ്റിൽ 85 പേർക്കും ജഹറയിൽ നിന്നുള്ള 136 പേർക്കും ഇന്ന് കോവിഡ് സ്ഥിരീകരിച്ചു.

നിലവിൽ 8861പേരാണ് ചികിത്സയിലുള്ളത്. ഇതിൽ 145 പേർ തീവ്ര പരിചരണവിഭാഗത്തിലാണ്. കഴിഞ്ഞ 24 മണിക്കൂറിനുള്ളിൽ 3504പേരെ കോവിഡ് ടെസ്റ്റിന് വിധേയമാക്കി. രാജ്യത്ത് ഇതുവരെ 3382842 കോവിഡ് ടെസ്റ്റുകൾ നടത്തിയതായും ആരോഗ്യമന്ത്രാലായം അറിയിച്ചു.

You might also like

  • Lulu Exchange
  • Straight Forward

Most Viewed