കുവൈത്തിൽ ഇന്ന് 551 പേർക്ക് കൂടി കോവിഡ് ; 4 മരണം
കുവൈത്ത് സിറ്റി: കുവൈത്തിൽ കഴിഞ്ഞ 24 മണിക്കൂറിനിടെ 551 പേർക്ക് കൂടി കോവിഡ് സ്ഥിരീകരിച്ചു. 908 പേർക്ക് രോഗം ഭേദമായിട്ടുണ്ട്. ഇതോടെ രോഗബാധിതരുടെ ആകെ എണ്ണം 44942 ഉം രോഗമുക്തി നേടിയവരുടെ എണ്ണം 35495 ഉം ആയി ഉയർന്നു. ഇന്ന് 4 പേരാണ് കോവിഡ് ബാധിച്ചു മരിച്ചത്. ഇതോടെ രാജ്യത്ത് കോവിഡ് മൂലം മരിച്ചവരുടെ എണ്ണം 348 ആയി.
പുതിയ രോഗികളിൽ 341 പേർ കുവൈത്ത് പൗരന്മാരാണ്. ഫർവാനിയ ഗവർണറേറ്റ് പരിധിയിൽ താമസിക്കുന്ന 90 പേർക്കും ഹവല്ലി ഗവർണറേറ്റ് പരിധിയിൽ താമസിക്കുന്ന 86 പേർക്കും, അഹമ്മദിയിൽ നിന്നുള്ള 147 പേർക്കും, കാപിറ്റൽ ഗവർണറേറ്റിൽ 75 പേർക്കും ജഹറയിൽ നിന്നുള്ള 153 പേർക്കും ഇന്ന് കോവിഡ് സ്ഥിരീകരിച്ചു.
നിലവിൽ 9100 പേരാണ് ചികിത്സയിലുള്ളത്. ഇതിൽ 149 പേർ തീവ്ര പരിചരണവിഭാഗത്തിലാണ്. കഴിഞ്ഞ 24 മണിക്കൂറിനുള്ളിൽ 3814 പേരെ കോവിഡ് ടെസ്റ്റിന് വിധേയമാക്കി. രാജ്യത്ത് ഇതുവരെ 379338 കോവിഡ് ടെസ്റ്റുകൾ നടത്തിയതായും ആരോഗ്യമന്ത്രാലായം അറിയിച്ചു.

