ഒമാനിൽ ഇന്ന് 1197 പേർക്ക് കോവിഡ്


മസ്കത്ത്: ഒമാനിൽ ഇന്ന് 1197 പേർക്ക് കോവിഡ് സ്ഥിരീകരിച്ചു. ഇതോടെ രാജ്യത്തെ മൊത്തം കോവിഡ് രോഗ ബാധിതർ 38150 ആയി. 3292 പേർക്കാണ് രോഗപരിശോധന നടത്തിയത്. പുതിയ രോഗികളിൽ 488 പേർ പ്രവാസികളും 709 പേർ സ്വദേശികളുമാണ്. 837 പേർക്ക് കൂടി രോഗം ഭേദമായിട്ടുണ്ട്. ഇതോടെ രോഗമുക്തരായവരുടെ എണ്ണം 21200 ആയി.

നാലു പേർ കൂടി മരണപ്പെട്ടതോടെ മരണസംഖ്യ 163 ആയി ഉയരുകയും ചെയ്തു. 16787 പേരാണ് നിലവിൽ അസുഖബാധിതരായിട്ടുള്ളത്. 62 പേരെ കൂടി പ്രവേശിപ്പിച്ചതോടെ ആശുപത്രിയിൽ ചികിത്സയിലുള്ളവരുടെ എണ്ണം 423 ആയി. ഇതിൽ 118 പേർ തീവ്ര പരിചരണ വിഭാഗത്തിലാണുള്ളത്.

You might also like

  • Lulu Exchange
  • Straight Forward

Most Viewed