കുവൈത്തിൽ ഇന്ന് 641 പേർക്ക് കോവിഡ്; 530 പേർക്ക് രോഗവിമുക്തി


കുവൈത്ത് സിറ്റി: കുവൈത്തിൽ ഇന്ന് 641 പേർക്ക് പുതുതായി കോവിഡ് സ്ഥിരീകരിച്ചു. 530 പേർക്ക് രോഗം ഭേദമായിട്ടുമുണ്ട്. ഇതോടെ രോഗബാധിതരുടെ ആകെ എണ്ണം 40291 ഉം രോഗമുക്തി നേടിയവരുടെ എണ്ണം 31770 ഉം ആയി ഉയർന്നു. 24 മണിക്കൂറിനിടെ 4 പേരാണ് കോവിഡ് ബാധിച്ചു മരിച്ചത്. ഇതോടെ രാജ്യത്ത് കോവിഡ് മൂലം മരിച്ചവരുടെ എണ്ണം 330 ആയി.

പുതിയ രോഗികളിൽ 383 പേർ കുവൈത്ത് പൗരന്മാരാണ്. ഫർവാനിയ ഗവർണറേറ്റ് പരിധിയിൽ താമസിക്കുന്ന 120 പേർക്കും ഹവല്ലി ഗവർണറേറ്റ് പരിധിയിൽ താമസിക്കുന്ന 81 പേർക്കും അഹമ്മദിയിൽ നിന്നുള്ള 180 പേർക്കും, കാപിറ്റൽ ഗവർണറേറ്റിൽ 65 പേർക്കും ജഹറയിൽ നിന്നുള്ള 195 പേർക്കും ഇന്ന് കോവിഡ് സ്ഥിരീകരിച്ചു.

നിലവിൽ 8191 പേരാണ് ചികിത്സയിലുള്ളത്. ഇതിൽ 181 പേർ തീവ്ര പരിചരണവിഭാഗത്തിലാണ് . കഴിഞ്ഞ 24 മണിക്കൂറിനുള്ളിൽ 3216 2 പേരെ കോവിഡ് ടെസ്റ്റിന് വിധേയമാക്കി. രാജ്യത്ത് ഇതുവരെ 357594 കോവിഡ് ടെസ്റ്റുകൾ നടത്തിയതായും ആരോഗ്യമന്ത്രലായം അറിയിച്ചു.

You might also like

  • Lulu Exchange
  • Straight Forward

Most Viewed