ഒടിടി പ്ലാറ്റ്ഫോമിൽ റിലീസ് ചെയ്യാൻ തയ്യാറെടുത്ത് സൂഫിയും സുജാതയും


തിരുവനന്തപുരം: ഒടിടി പ്ലാറ്റ്ഫോമിൽ റിലീസ് ചെയ്യാൻ മലയാളം സിനിമ. ജയസൂര്യ കേന്ദ്ര കഥാപാത്രത്തെ അവതരിപ്പിക്കുന്ന "സൂഫിയും സുജാതയും’ ജൂലൈ മൂന്നിന് ഒടിടി പ്ലാറ്റ്ഫോമായ ആമസോണ്‍ പ്രൈമിൽ റിലീസ് ചെയ്യും. നിർമാതാവ് വിജയ് ബാബുവാണു പുതിയ റിലീസ് തിയതി പ്രഖ്യാപിച്ചത്. ചിത്രം ജൂലൈ രണ്ടിനു റിലീസ് ചെയ്യുമെന്നാണ് ആദ്യം പറഞ്ഞിരുന്നത്. ആദ്യമായാണ് ഒരു മലയാള സിനിമ തിയറ്റർ പ്രദർശനത്തിനില്ലാതെ നേരിട്ടു ഒടിടി പ്ലാറ്റ്ഫോമിൽ റിലീസ് ചെയ്യുന്നത്. അദിഥി റാവു ഹൈദരിയാണു ചിത്രത്തിൽ നായികയായെത്തുന്നത്.

കോവിഡ് കാലത്തെ ഡയറക്ട് ഒടിടി റിലീസുകളുടെ പട്ടിക കഴിഞ്ഞ മാസം ആമസോണ്‍ പ്രൈം പ്രഖ്യാപിച്ചിരുന്നു. പട്ടികയിൽ മലയാളത്തിന്‍റെ ഏക എൻട്രിയായിരുന്നു സൂഫിയും സുജാതയും. നരണിപ്പുഴ ഷാനവാസാണ് ചിത്രത്തിന്‍റെ സംവിധാനം. സിനിമയുടെ ഒടിടി റിലീസ് വാർത്തകൾ പുറത്തുവന്നതുമുതൽ ചർച്ചയായ സിനിമയാണ് സൂഫിയും സുജിതയും. ഓണ്‍ലൈൻ റിലീസ് തീരുമാനം തിയറ്റർ വ്യവസായത്തെ ബാധിക്കുമെന്നായിരുന്നു ആരോപണം. ജയസൂര്യയുടെയും വിജയ് ബാബുവിന്‍റെയും ചിത്രങ്ങൾ ഇനിമുതൽ തിയേറ്ററിൽ റിലീസ് ചെയ്യാൻ അനുവദിക്കില്ലെന്നു തിയേറ്റർ ഉടമകൾ ഭീഷണി മുഴക്കിയിരുന്നു.

You might also like

  • Lulu Exchange
  • Straight Forward

Most Viewed