കുവൈത്ത് പാർലമെന്റ് അംഗത്തിന് കോവിഡ്
കുവൈത്ത് സിറ്റി: കുവൈത്ത് പാർലമെന്റ് അംഗത്തിന് കോവിഡ് സ്ഥിരീകരിച്ചു. ദേശീയ അസംബ്ലി സ്പീക്കർ മർസൂക്ക് അൽ ഗാനിമാണ് ഇക്കാര്യം അറിയിച്ചത്. ഇതോടെ കുവൈത്ത് പാർലമെന്റ് അണുവിമുക്തമാക്കി.
പാർലമെന്റ് ജനറൽ സെക്രട്ടറിയേറ്റ് അംഗീകരിച്ച എല്ലാവിധ ആരോഗ്യ സുരക്ഷാ മുൻകരുതലുകൾ അംഗങ്ങൾ പാലിക്കണമെന്നും അദ്ദേഹം നിർദ്ദേശിച്ചു. മുൻ തീരുമാനപ്രകാരം ദേശീയ അസംബ്ലി നാളെ തുടരുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

