കുവൈത്തിൽ ഇളവുകളുടെ ആദ്യ ഘട്ടം ജൂൺ ഒന്നു മുതൽ


കുവൈത്ത് സിറ്റി: കോവിഡ് പ്രതിരോധ നടപടികളുടെ നിയന്ത്രണങ്ങളിൽ ഇളവ് നൽകുന്നതിനുള്ള ആദ്യഘട്ടം നാളെ (ഞായർ) ആരംഭിക്കും. മൂന്നാഴ്ച നീ‍ണ്ടുനിൽക്കുന്ന ആദ്യഘട്ടത്തിൽ കർഫ്യു സമയം വൈകിട്ട് 6 മുതൽ രാവിലെ 6 വരെയാകും. ഫർവാനിയ,ഖൈത്താൻ, ഹവല്ലി, മൈദൻ ഹവല്ലി എന്നിവിടങ്ങളിൽ ലോക്ഡൗൺ ഏർപ്പെടുത്തും. ജലീബ് അൽ ഷുയൂഖിലും മഹ്ബൂലയിലും ലോക്ഡൗൺ തുടരും.

 

പള്ളികളിലും ആരാധനാ കേന്ദ്രങ്ങളിലും ആരോഗ്യസുരക്ഷാ നടപടികൾ ക്രമീകരിച്ചുകൊണ്ട് നിയന്ത്രിത തോതിൽ ആരാധന ആകാം. ജുമു‌അ നമസ്കാരത്തിന് അനുമതിയില്ല, വ്യവസായ പദ്ധതികൾ, പൊതുസേവനങ്ങൾ (അറ്റകുറ്റപ്പണികൾ, ഷിപ്പിങ്, ഗ്യാസ്, ലോൺ‌ട്രി), ഹോം ഡലിവറി സേവനങ്ങൾ, റസ്റ്ററൻ‌റുകൾ, കഫെകൾ (ടേക് എവേ മാത്രം), ടെലികമ്യൂണിക്കേഷൻ, ഇൻ‌റർനെറ്റ് കമ്പനികൾ, റീട്ടെയിൽ ഭക്ഷണ വിൽ‌പന ശാലകൾ (ജം‌ഇയ്യകൾ, ഗ്രോസറികൾ, കാറ്ററിങുകൾ), കമ്പനികൾക്കും സ്ഥാപനങ്ങൾക്കും വേണ്ടിയുള്ള ട്രാൻസ്പോർട്ടേഷനുകൾ, ഇന്ധന സ്റ്റേഷനുകളും അനുബന്ധ സേവനങ്ങളും, സ്വകാര്യ ആശുപത്രികളും ക്ലിനിക്കുകളും, വാഹനങ്ങളും ഉപകരണങ്ങളും (പാർക്കിങ്, സ്പെയർപാർട്ട്സ്, കാർ വാഷിങ് തുടങ്ങിയവ) ഇവയക്ക് തുറന്നു പ്രവർത്തിക്കാൻ അനുമതിയുണ്ട്.

You might also like

  • Lulu Exchange
  • Straight Forward

Most Viewed