ഇഫ്‌താർ സംഗമം സംഘടിപ്പിച്ചു


കുവൈത്ത് സിറ്റി : തൃശ്ശൂർ അസോസിയേഷൻ ഓഫ് കുവൈറ്റ് അംഗങ്ങൾക്കായി ഇഫ്‌താർ സംഗമം സംഘടിപ്പിച്ചു. അബ്ബാസിയ റിഥം ഓഡിറ്റോറിയത്തിൽ നടന്ന ചടങ്ങിൽ കുവൈറ്റിലെ സാമൂഹിക സാംസ്‌കാരിക, മാധ്യമ പ്രവർത്തകരും പങ്കെടുത്തു. അസോസിയേഷൻ പ്രസിഡന്റ് ശ്രീ. ബിജു കടവി അദ്ധ്യക്ഷനായ ചടങ്ങിൽ മുഖ്യാതിഥി കൂടിയായ ശ്രീ. ഹാഷിക് മുഹമ്മദ്‌ മുഖ്യ പ്രഭാഷണവും, തുടർന്നുള്ള  അദ്ദേഹത്തിന്റെ ഇഫ്‌താർ സന്ദേശത്തിൽ സമകാലിക ചുറ്റുപാടുകളിൽ മാനവിക മൂല്യങ്ങൾക്കുള്ള പ്രസക്തി  ചൂണ്ടികാട്ടുകയുമുണ്ടായി. ജനറൽ സെക്രട്ടറി ശ്രീ. മനോജ് കുരുംബയിൽ  സ്വാഗതവും, വനിതാവേദി കൺവീനർ ശ്രീമതി. ഷൈനി ഫ്രാങ്ക്, വൈസ് പ്രസിഡന്റ് ശ്രീ. ഹേമചന്ദ്രൻ മച്ചാട്, കൺവീനർമാരായ ശ്രീ. പൗലോസ് വി ഡി, ശ്രീ. ബിജു കോറാത്ത്‌, ശ്രീ. ജോസഫ് കനകൻ,  ട്രാസ്‌ക് ഉപദേശക സമിതി അംഗങ്ങളായ ശ്രീ. ജോസ് ജോയൽ, ശ്രീ. സ്റ്റീഫൻ ദേവസി, മുൻ ട്രാസ്‌ക്‌ പ്രസിഡന്റ്മാരായ ശ്രീ.സെബാസ്റ്റ്യൻ വാതുക്കാടൻ, ശ്രീ.വേണുഗോപാൽ, ജീവസ് എരിഞ്ഞേരി തുടങ്ങിയവരും ആശംസകൾ അർപ്പിച്ചു. തുടർന്ന് നടന്ന ഇഫ്താർ വിരുന്നിൽ മലപ്പുറം അസോസിയേഷൻ പ്രസിഡന്റ് ശ്രീ. മനോജ്‌, വയനാട് അസോസിയേഷൻ പ്രസിഡന്റ് ശ്രീ. റെജി, വേൾഡ് മലയാളി ഫെഡറേഷൻ പ്രസിഡന്റ് ശ്രീ. ടോം ജേക്കബ്, കോഴിക്കോട് അസോസിയേഷൻ പ്രതിനിധി ശ്രീ. വിനീഷ് കൂടാതെ കുവൈറ്റിലെ മറ്റു പ്രമുഖ അസോസിയേഷൻ ഭാരവാഹികളും പങ്കെടുത്തു. അസ്സോസിയേഷൻ ട്രഷറർ ശ്രീ. പ്രബീഷ് നന്ദി രേഖപ്പെടുത്തുകയും ചെയ്തു.

You might also like

  • Arjun Chess Accademy
  • Lulu Exchange
  • NEC
  • Straight Forward

Most Viewed