കുന്നംകുളം നിയോജമണ്ഡലം കൺവെൻഷൻ സംഘടിപ്പിച്ചു
കുവൈത്ത് സിറ്റി : വിധവ ക്ഷേമ സംഘത്തിന്റ്റെ ആഭിമുഖ്യത്തിൽ കുന്നംകുളം നിയോജമണ്ഡലം കൺവെൻഷൻ സംഘടിപ്പിച്ചു. കുന്നംകുളം ബഥനി സ്കൂൾ ഓഡിറ്റോറിയത്തിൽ നടന്ന ചടങ്ങ് കുന്നംകുളം താലൂക്ക് തഹസിദാർ ബ്രീജ കുമാരി ഉത്ഘാടനം ചെയ്തു. വിധവ ക്ഷേമ സംഘം സംസ്ഥാന രക്ഷാധികാരി M D രാജീവ് അദ്ധ്യക്ഷത വഹിച്ചു. കാദർ ഗുരുവായൂർ മുഖ്യ അതിഥി ആയിരുന്നു. ജയപ്രകാശ് ഇലവന്ത്റ ,ബാബു രാജ്കേച്ചേരി കൃഷ്ണ ദാസ് തമ്പാൻ ,ചന്ദ്രശേഖരൻ പുതുശ്ശേരി, സുജാത വേലൂർ. കനകലത ചൊവ്വന്നൂർ ശോഭന ചിറളയം. അല്ലിചെറുവത്തൂർ എന്നിവർ സംസാരിച്ചു.



