കു­വൈ­ത്തിൽ റോഡ് ലൈ­സൻ­സിന് പു­തി­യ മാ­നദണ്ധങ്ങൾ


കുവൈത്ത് സിറ്റി : പരിസ്ഥിതി പബ്ലിക് അതോറിറ്റി റോഡ് ലൈസൻസിന് പുതിയ മാനദണ്ധം ഏർപ്പെടുത്തുന്നു. അടുത്ത വർഷം ആരംഭത്തിൽ തന്നെ പദ്ധതി പ്രാബല്യത്തിൽ വരുമെന്ന് അതോറിറ്റി ഡയറക്ടർ ജനറൽ ഷെയ്ഖ് അബ്ദുല്ല അൽ അഹമ്മദ് അൽ സബാഹ് അറിയിച്ചു.

പരിസ്ഥിതി പബ്ലിക് അതോറിറ്റിയിൽ നിന്ന് വാഹനങ്ങളിൽ നിന്നുള്ള പുക പ്രകൃതിക്കു ഹാനികരമല്ലെന്നു തെളിയിക്കുന്ന സർട്ടിഫിക്കറ്റ് നേടണം. ഈ സർട്ടിഫിക്കറ്റിന്റെ അടിസ്ഥാനത്തിൽ വാഹനങ്ങൾക്ക് ഗതാഗതവകുപ്പ് മുഖേന റോഡ് ലൈസൻസ് പുതുക്കുന്നതിനുള്ള സംവിധാനമാണ് ഏർപ്പെടുത്തുന്നത്. പരിസ്ഥിതി പബ്ലിക് അതോറിറ്റിയുടെ സർട്ടിഫിക്കറ്റ് ഇല്ലാതെ വാഹനങ്ങളുടെ ലൈസൻസ് പുതുക്കാനാവില്ല. രാജ്യത്തെ മുഴുവൻ വാഹനങ്ങൾക്കും ഇത് ബാധകമാണ്.

You might also like

  • Straight Forward

Most Viewed