കു­വൈ­ത്തിൽ‍ വൻ മയക്ക്മരു­ന്ന് ശേ­ഖരം പി­ടി­കൂ­ടി­


കുവൈത്ത് സിറ്റി : കുവൈത്ത് കസ്റ്റംസ് അധികൃതർ വൻമയക്ക് മരുന്ന് ശേഖരം പിടികൂടി. ഷുവെയ്ബ പോർട്ടിൽ മയക്ക് മരുന്നിന്റെ വലിയ ശേഖരം എത്തുന്നതായുള്ള സൂചന കസ്റ്റംസ് ഉദ്യോഗസ്ഥൻ റാഷിദ് അൽ ബാറഖിനു ലഭിച്ചതിനെ തുടർന്ന് നടത്തിയ സൂഷ്മനിരീക്ഷണത്തിന്റ ഫലമായിട്ടാണ് മയക്ക് മരുന്ന് ശേഖരം കണ്ടെത്തിയത്.

765 പാക്കറ്റുകളിലായി നിറച്ച നിലയിലായിരുന്നു മയക്ക് മരുന്ന്.  2018−ൽ ആദ്യ മൂന്ന് മാസത്തിനുള്ളിൽ അമിത മയക്ക് മരുന്നുപയോഗം മൂലം മരിച്ചവരുടെ എണ്ണം 30 കഴിഞ്ഞ സാഹചര്യത്തിൽ മയക്ക് മരുന്ന് കണ്ടെത്തൽ ഗൗരവമായിട്ടാണ് അധികൃതർ കാണുന്നത്. രാജ്യത്ത് നിലവിലുള്ള നിയമം ശക്തമാക്കുന്നതിനും യുവാക്കളെ ബോധവൽക്കരിക്കുന്നതിന് രാജ്യ വ്യാപകമായി ക്യാന്പയിനുകൾ സംഘടിപ്പിക്കുന്നതിനും ആഭ്യന്തര മന്ത്രാലയം തീരുമാനിച്ചിട്ടുണ്ട്. 

മയക്ക് മരുന്ന് കേസിൽ പിടിയിലായ മലയാളികളടക്കം നിരവധി ഇന്ത്യക്കാരും കുവൈറ്റിലെ വിവിധ ജയിലുകളിൽ കഴിയുന്നുണ്ട്. വധശിക്ഷ വരെ ലഭിക്കാവുന്ന കുറ്റമാണിത്.

You might also like

  • Straight Forward

Most Viewed