ഷെയ്ഖ് സായിദ് ഗ്രാൻഡ് മസ്ജിദിലേക്ക് സന്ദർശക പ്രവാഹം
അബുദാബി : ഷെയ്ഖ് സായിദ് ഗ്രാൻഡ് മസ്ജിദിൽ കഴിഞ്ഞ മാസം എത്തിയതു വിദേശികൾ ഉൾപ്പെടെ 5,16,000 പേർ. സാംസ്‌കാരികം, സഹിഷ്ണുത, സഹവർത്തിത്വം എന്നീ മൂല്യങ്ങൾ പ്രോത്സാഹി പ്പിക്കുന്നതിനുള്ള ശ്രമത്തിന്റെ ഭാഗമായി കഴിഞ്ഞ മാസം ഒട്ടേറെ പരിപാടികൾ സംഘടിപ്പിച്ചതായും അബുദാബി ഷെയ്ഖ് സായിദ് ഗ്രാൻഡ് മസ്ജിദ് സെന്റർ പ്രതിമാസ റിപ്പോർട്ടിൽ ചൂണ്ടിക്കാട്ടി.
മസ്ജിദിനോടു ചേർന്നു സ്ഥിതിചെയ്യുന്ന യു.എ.ഇ രാഷ്ട്രപിതാവ് ഷെയ്ഖ് സായിദ് ബിൻ സുൽത്താൻ അൽ നഹ്യാന്റെ ഖബറിടത്തിൽ അറബ്, വിദേശരാജ്യങ്ങളിലെ ഒട്ടേറെ ഉന്നത ഉദ്യോഗസ്ഥരും സന്ദർശനം നടത്തുകയും പ്രാർത്ഥിക്കുകയും ചെയ്തു.
