റെ­ന്റ്​ എ കാർ മേ­ഖലയി­ലെ­ സ്വദേ­ശി­വൽക്കരണം : തൊ­ഴി­ൽ­കാ­ര്യ മന്ത്രാ­ലയം പരി­ശോ­ധന ശക്തമാ­ക്കി­


റിയാദ് : തൊഴിൽ കാര്യ മന്ത്രാലയം സൗദിയിലെ റെന്റ്  എ  കാർ മേഖലയിൽ നടപ്പാക്കിയ സ്വദേശിവൽക്കരണം ഉറപ്പുവരുത്താൻ പരിശോധനകൾ ശക്തമാക്കി. രാജ്യത്തുടനീളം ഏഴായിരത്തോളം പരിശോധനകളാണ് ഇതുവരെ പൂർ‍ത്തിയായത്. പുതുതായി പ്രഖ്യാപിച്ച സ്വദേശിവൽക്കരണം 12 മേഖലകളിൽ‍ നടപ്പാക്കുന്നതിന്റെ ചർ‍ച്ചകളും ആരംഭിച്ചു കഴിഞ്ഞു.

സൗദിയിൽ ഇക്കഴിഞ്ഞ റജബ് ഒന്നു മുതലാണ് സ്വദേശികൾക്ക് കൂടുതൽ തൊഴിലവസരമുണ്ടാകാൻ റെന്റ് എ കാർ മേഖലകളിൽ സ്വദേശിവൽക്കരണം നടപ്പിലാക്കാൻ ആരംഭിച്ചത്. രാജ്യത്തെ വിവിധ ഭാഗങ്ങളിലുള്ള റെന്റ് എ കാർ സ്ഥാപനങ്ങളിൽ നടത്തിയ പരിശോധനകളുടെ എണ്ണം 7868 കവിഞ്ഞു. പൊതുഗതാഗത അതോറിറ്റിയും ബന്ധപ്പെട്ട മറ്റ് വകുപ്പുകളുമായും സഹകരിച്ച് ഒരു മാസത്തിനിടയിലാണ് ഇത്രയും പരിശോധനകൾ നടത്തിയത്. 7112 സ്ഥാപനങ്ങൾ തീരുമാനം പാലിച്ചതായും 283 എണ്ണം തീരുമാനം ലംഘിച്ചതായും കണ്ടെത്തിയിട്ടുണ്ട്. 473 സ്ഥാപനങ്ങൾ അടച്ചുപൂട്ടുകയും 265 സ്ഥാപനങ്ങൾക്ക് മുന്നറിയിപ്പ് നൽകുകയും ചെയ്തിട്ടുണ്ട്. 

അതേസമയം തൊഴിൽ മന്ത്രി ഡോ. അലി അൽഗഫീസിന്റെ സാന്നിധ്യത്തിൽ അടുത്തിടെ പ്രഖ്യാപിച്ച 12 ഓളം തൊഴിലുകളിലെ സ്വദേശീവൽക്കരണ നടപടികൾ സംബന്ധിച്ച കാര്യങ്ങൾ ചർച്ച ചെയ്തു. വിവിധ ഗവണ്‍മെന്റ് വകുപ്പുകളിലെ സ്വദേശീവൽക്കരണ സമിതി പ്രതിനിധികളുടെ സാന്നിധ്യത്തിൽ റിയാദിലെ തൊഴിൽ മന്ത്രാലയ ആസ്ഥാനത്തായിരുന്നു ചർച്ചകൾ നടത്തിയത്. സ്വദേശീവൽക്കരണവും തൊഴിൽ പരിശീലന പരിപാടികളും ഊർജ്ജിതമാക്കുന്നതിനുള്ള വിവിധ പരിപാടികൾ യോഗത്തിൽ ചർച്ച ചെയ്തതായാണ് റിപ്പോർട്ടുകൾ വ്യക്തമാക്കുന്നു.

You might also like

  • Straight Forward

Most Viewed