കു­വൈ­ത്തിൽ പൊ­തു­മാ­പ്പ് പ്രയോ­ജനപ്പെ­ടു­ത്തി­യത് 14000ത്തോ­ളം ഇന്ത്യക്കാ­ർ


കുവൈത്ത് സിറ്റി : അനധികൃത താമസക്കാർക്കു കുവൈത്ത് അനുവദിച്ച പൊതുമാപ്പ് പ്രയോജനപ്പെടുത്തിയതു പകുതിയോളം പേർ മാത്രമെന്നു പ്രാഥമിക സൂചന. ജനുവരി 29ന് ആരംഭിച്ച പൊതുമാപ്പ് ഇന്നലെ അവസാനിച്ചു. കുവൈത്തിൽ ഒന്നര ലക്ഷത്തോളം അനധികൃത താമസക്കാരുണ്ടെന്നാണു കണക്ക്.  ഇവരിൽ 28,000 പേർ ഇന്ത്യക്കാരാണെന്നാണ് എംബസിയുടെ കണക്ക്. പൊതുമാപ്പ് പ്രയോജനപ്പെടുത്തിയ ഇന്ത്യക്കാരാകട്ടെ 14,000 പേർ മാത്രമാണെന്നാണു സൂചന. 

അന്തിമ കണക്കുകൾ വരും ദിവസങ്ങളിലേ ലഭ്യമാകൂ. പിഴയടയ്ക്കാതെ രാജ്യംവിടാനോ പിഴയടച്ചു താമസാനുമതി രേഖ സാധുതയുള്ളതാക്കാനോ ആണ് പൊതുമാപ്പു വേളയിൽ അവസരമുണ്ടായിരുന്നത്. രാജ്യംവിടാൻ എമർജൻസി സർട്ടിഫിക്കറ്റ് നേടിയ ഇന്ത്യക്കാരുടെ എണ്ണം 11,000 ആണ്. പൊതുമാപ്പ് കാലാവധി അവസാനിച്ച സാഹചര്യത്തിൽ അനധികൃത താമസക്കാർക്കെതിരെ കർശന പരിശോധനയാണ് അധികൃതർ ലക്ഷ്യമിടുന്നത്.  

 2011നുശേഷം ഇത്രയും നീണ്ട കാലയളവുള്ള പൊതുമാപ്പ് ആദ്യമായിരുന്നു. എന്നിട്ടും അവസരം പ്രയോജനപ്പെടുത്താത്തവരോട് അനുകന്പ വേണ്ടെന്നാണ് അധികൃതരുടെ നിലപാട്. പൊതുമാപ്പ് പ്രയോജനപ്പെടുത്തുന്നവർക്കായി ഇന്ത്യൻ എംബസിയും എല്ലാ സൗകര്യങ്ങളും ഏർപ്പെടുത്തിയിരുന്നു. ആദ്യനാളുകളിൽ അനുഭവപ്പെട്ട തിരക്ക് പരിഗണിച്ച് അവധി ദിനങ്ങളിൽ‌പോലും സേവനം ലഭ്യമാക്കിയിരുന്നു. സന്നദ്ധ സംഘടനകളും സജീവമായി രംഗത്തുണ്ടായിരുന്നു. എമർജൻസി സർട്ടിഫിക്കറ്റിനുള്ള അപേക്ഷ തയാറാക്കുന്നതു മുതൽ വിമാന ടിക്കറ്റ് നൽകുന്നതുവരെ പല കാര്യങ്ങളും വിവിധ സംഘടനകൾ ഏറ്റെടുത്തു ചെയ്തിരുന്നു.

You might also like

  • Lulu Exchange
  • Straight Forward

Most Viewed