കേരളത്തിന്റെ കടമെടുപ്പ് പരിധി വീണ്ടും വെട്ടിക്കുറച്ച് കേന്ദ്രം


ശാരിക / തിരുവനന്തപുരം

കേരളത്തിന്റെ കടമെടുപ്പ് പരിധിയിൽ കേന്ദ്ര സർക്കാർ വീണ്ടും വലിയ തോതിലുള്ള കുറവ് വരുത്തി. ജനുവരി, ഫെബ്രുവരി, മാർച്ച് മാസങ്ങളിലേക്കായി നിശ്ചയിച്ചിരുന്ന വായ്പാ പരിധിയിൽ 5,944 കോടി രൂപയാണ് ഇപ്പോൾ വെട്ടിക്കുറച്ചിരിക്കുന്നത്. ഇതോടെ 12,516 കോടി രൂപ ലഭിക്കുമെന്ന് പ്രതീക്ഷിച്ചിരുന്ന സ്ഥാനത്ത് സംസ്ഥാനത്തിന് ഇനി 6,572 കോടി രൂപ മാത്രമെ വായ്പയായി എടുക്കാൻ സാധിക്കൂ. ഇത് സംബന്ധിച്ച ഔദ്യോഗിക അറിയിപ്പ് സംസ്ഥാന ധനവകുപ്പിന് ലഭിച്ചു കഴിഞ്ഞു.

കിഫ്ബിയും പെൻഷൻ കമ്പനിയും നിശ്ചിത പരിധിയിൽ കൂടുതൽ തുക വായ്പ എടുത്തു എന്ന വാദമാണ് ഈ നടപടിക്കായി കേന്ദ്ര സർക്കാർ ഉയർത്തുന്നത്. വരാനിരിക്കുന്ന തിരഞ്ഞെടുപ്പ് വർഷത്തിൽ വലിയ പണച്ചെലവ് ലക്ഷ്യമിട്ടിരുന്ന സംസ്ഥാന സർക്കാരിന് കേന്ദ്രത്തിന്റെ ഈ തീരുമാനം വലിയ പ്രതിസന്ധിയാണ് സൃഷ്ടിക്കുന്നത്. ഇടക്കാല ബജറ്റ് അവതരണവും തിരഞ്ഞെടുപ്പും തൊട്ടടുത്തെത്തി നിൽക്കുന്ന സാഹചര്യത്തിലാണ് ഈ സാമ്പത്തിക നിയന്ത്രണം വന്നിരിക്കുന്നത്.

കേരളത്തിന്റെ കടമെടുപ്പ് പരിധിയിൽ ഏർപ്പെടുത്തിയ നിയന്ത്രണങ്ങൾ ലഘൂകരിക്കുന്നതിനും വെട്ടിക്കുറച്ച തുക പുനഃസ്ഥാപിക്കുന്നതിനും മുഖ്യമന്ത്രി പിണറായി വിജയൻ അടുത്തിടെ നടത്തിയ കൂടിക്കാഴ്ചയിൽ പ്രധാനമന്ത്രിയോട് നേരിട്ട് ആവശ്യപ്പെട്ടിരുന്നുവെങ്കിലും അനുകൂലമായ നടപടി ഉണ്ടായില്ല.

article-image

hfgh

You might also like

  • Straight Forward

Most Viewed