വൈ­ശാ­ഖി വി­ഷു­ ‘മ്യൂ­സിക് ഫെ­സ്റ്റ്’ 30ന്


മനാമ : ഇന്ത്യൻ ക്ലബ്ബിന്റെ ആഭിമുഖ്യത്തിൽ ഫോർ പിഎം ന്യൂസിന്റെ സഹകരണത്തോടെ വിഷു-വൈശാഖി ഉത്സവത്തിന്റെ ഭാഗമായി മ്യൂസിക് ഫെസ്റ്റ് എന്ന സംഗീത പരിപാടി സംഘടിപ്പിക്കുന്നു. ഏപ്രിൽ 30ന് വൈകീട്ട് 7 മണി മുതൽ ആരംഭിക്കുന്ന പരിപാടിയിൽ ചെണ്ടമേളം, നൃത്ത നൃത്യങ്ങൾ കൂടാതെ  മ്യൂസിക് ഫെസ്റ്റ് എന്ന സംഗീത പരിപാടിയും ഉൾപ്പെടുത്തിയിട്ടുണ്ട്. 

മ്യൂസിക്്കാറ്റ് സ്റ്റാർ സിംഗർ ഫെയിം ശ്രുതിനാഥ്‌, സോണിയാ ശ്യാമ എന്നിവർ നയിക്കുന്ന സംഗീത പരിപാടിയിൽ ഇവർക്കൊപ്പം രാജീവ് വെള്ളിക്കോത്ത്, പവിത്ര പത്മകുമാർ എന്നിവരും ചേർന്ന് അവതരിപ്പിക്കുന്ന സംഗീത പരിപാടി തീർത്തും ലൈവ് ഓർക്കസ്ട്രയുടെ പിന്നണിയോടെയായിരിക്കും നടക്കുക. പുതിയതും പഴയതുമായ മലയാളം, തമിഴ് ഹിന്ദി ഗാനങ്ങൾ ഉൾപ്പെടുത്തിയിട്ടുള്ള സംഗീത നിശയിലേക്കുള്ള പ്രവേശനം തികച്ചും സൗജന്യമായിരിക്കും. പരിപാടിയിൽ ഏവ
രും സംബന്ധിക്കണമെന്ന് സംഘാടകർ അഭ്യർത്ഥിച്ചു.

You might also like

  • Arjun Chess Accademy
  • Lulu Exchange
  • NEC
  • Straight Forward

Most Viewed