കു­വൈ­ത്തിൽ 707 വി­ദേ­ശി­കളെ­ പി­രി­ച്ചു­വി­ടാൻ തീരുമാനം


കുവൈത്ത് സിറ്റി : കുവൈത്തിൽ പൊതുമേഖലയിൽ നിന്ന് 707 വിദേശികളെ പിരിച്ചു വിടാൻ നീക്കം. ആരോഗ്യമന്ത്രാലയത്തിലെ ഭരണനിർവ്വഹണ വിഭാഗത്തിൽ ജോലി ചെയ്യുന്ന 253 വിദേശികൾക്ക് പിരിഞ്ഞു പോകാൻ നോട്ടിസ് നൽകി. ജൂലൈ ഒന്നിന് തീരുമാനം പ്രാബല്യത്തിൽ വരും. മൂന്നുമാസത്തെ നോട്ടിസ് കാലാവധി ജൂലൈ ഒന്നിന് അവസാനിക്കും.  ഡോക്ടർമാർ, നഴ്സുമാർ എന്നിവരെ പിരിച്ചുവിടാൻ ആലോചനയില്ലെന്നും മന്ത്രാലയം വ്യക്തമാക്കി. പൊതുമരാമത്ത് മന്ത്രാലയത്തിലെ 18 വിദേശികൾക്കും മൂന്നുമാസ കാലാവധിയോടെ പിരിച്ചുവിടൽ നോട്ടിസ് നൽകിയിട്ടുണ്ട്. 

ഔഖാഫ്− മതകാര്യ മന്ത്രാലയം 436 വിദേശികളെയാണ് പിരിച്ചുവിടുന്നത്. മന്ത്രാലയത്തിലെ വിവിധ വിഭാഗങ്ങളിൽ ജോലി ചെയ്യുന്നവരാണ് പിരിച്ചുവിടൽ നോട്ടിസ് ലഭിച്ചവർ. മസ്ജിദ് വിഭാഗത്തിലുള്ളവരാണ് അവരിലേറെയും. സ്വദേശിവൽക്കരണത്തിന്റെ ഭാഗമായാണ് നടപടി.

You might also like

  • Lulu Exchange
  • Straight Forward

Most Viewed